Advertisement

സർക്കാരിന്റെ ജലനിധി പദ്ധതി നടത്തിപ്പിൽ വ്യാപക ക്രമക്കേട്; കോടിക്കണക്കിന് രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച പദ്ധതികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

April 13, 2023
Google News 2 minutes Read
kerala govt jalanidhi project controversy

സർക്കാരിന്റെ ജലനിധി പദ്ധതി നടത്തിപ്പിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ. കോടിക്കണക്കിന് രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച പദ്ധതികൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്ന് വിജിലൻസ് പരിശോധനയിൽ തെളിഞ്ഞു. കരാറുകൾ നൽകുന്നത് സുതാര്യമായിട്ടല്ലെന്നും,കൈക്കൂലി ഇടപാടുകൾ നടക്കുന്നെന്നും വിജിലൻസ് കണ്ടെത്തി. ( kerala govt jalanidhi project controversy )

കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസിയുടെ കീഴിൽ നടത്തി വരുന്ന ജല നിധി പദ്ധതിയിൽ ക്രമക്കേട് നടക്കുന്നുവെന്നു വിജിലൻസിനു രഹസ്യ വിവരമുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്നു 46 ഗ്രാമ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു പരിശോധന നടത്തിയത്.പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ ഇവയൊക്കെ. കോടിക്കണക്കിന് രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച പദ്ധതികൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.7.5 കോടി രൂപ മുടക്കി കാസർഗോഡ് ബെള്ളൂരിൽ പൂർത്തിയാക്കിയ പദ്ധതി ഒരു പ്രയോജനവുമില്ലാതെ കിടക്കുന്നു.

കണ്ണൂർ,കോട്ടയം എന്നീ ജില്ലകളിലും പൂർത്തിയായ പദ്ധതികൾ നിശ്ചലാവസ്ഥയിൽ. പദ്ധതികൾ നടപ്പാക്കുന്നത് ഗ്രാമപഞ്ചായത്ത് ലെവൽ ആക്ടിവിറ്റി കമ്മിറ്റി മുഖേനെ.ഇതിൽ ഉൾപ്പെടുന്നത് സ്വകാര്യ വ്യക്തികൾ മാത്രം.കരാർ കമ്പനികൾ പലതും കമ്മിറ്റി അംഗങ്ങളുടെ ബിനാമികളെന്നും കണ്ടെത്തി. സർക്കാരിന് പദ്ധതിയിലൂടെ ഭീമമായ നഷ്ടം സംഭവിച്ചു.പലയിടത്തും ജലലഭ്യത ഉറപ്പ് വരുത്തിയില്ല.പൂർത്തിയാകാത്ത പണികൾക്ക് എഞ്ചിനീയർമാർ അംഗീകാരം നൽകി.ഇതിനായി കൈക്കൂലി ഇടപാടുകൾ നടന്നു.ഉപരിതലത്തിൽ പൈപ്പ് ലൈൻ ഇട്ടിട്ട് ആഴത്തിൽ സ്ഥാപിച്ചെന്ന് വരുത്തുന്നു.
പമ്പുകൾക്കും പൈപ്പുകൾക്കും ഗുണമേന്മയില്ലെന്നും വിജിലൻസ് കണ്ടെത്തി. ക്രമക്കേടിൽ വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് വിജിലൻസ് അറിയിച്ചു.

Story Highlights: kerala govt jalanidhi project controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here