‘ധോണിയുടെ കാൽമുട്ടിനു പരുക്ക്’; വിക്കറ്റിനിടയിലെ ഓട്ടത്തിനെ ഇത് ബാധിക്കുന്നുണ്ടെന്ന് പരിശീലകൻ

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണിയുടെ കാൽമുട്ടിനു പരുക്കാണെന്ന് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങ്. ധോണിയുടെ വിക്കറ്റിനിടയിലെ ഓട്ടത്തിനെ ഇത് ബാധിക്കുന്നുണ്ട്. എങ്കിലും രാജസ്ഥാനെതിരെ അദ്ദേഹം പുറത്തെടുത്ത പോരാട്ടവീര്യം സന്തോഷം നൽകുന്നതാണ് എന്നും ഫ്ലെമിങ്ങ് പറഞ്ഞു.
ഇന്നലെ അവസാന പന്ത് വരെ നീണ്ടുനിന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ചെന്നൈ സുപ്പർ കിംഗ്സിനെ 3 റൺസിനാണ് തോല്പിച്ചത്. അവസാന രണ്ട് ഓവറിൽ വിജയിക്കാൻ 40 റൺസ് വേണ്ട സമയത്ത് എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ചേർന്ന് ചെന്നൈയെ വിജയത്തിനരികെ എത്തിച്ചെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. അവസാന ഓവറിൽ 20ഉം അവസാന പന്തിൽ 5ഉം റൺസാണ് ചെന്നൈക്ക് വേണ്ടിയിരുന്നത്. അവസാന പന്തിൽ സിംഗിൾ നേടാനേ ധോണിക്ക് സാധിച്ചുള്ളൂ. ധോണി (17 പന്തിൽ 32), ജഡേജ (15 പന്തിൽ 25) എന്നിവർ നോട്ടൗട്ടാണ്.
Story Highlights: ms dhoni injury csk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here