Advertisement

‘റംസാന് മുസ്ലീം വീടുകൾ സന്ദർശിക്കും’ : പ്രകാശ് ജാവദേക്കർ

April 15, 2023
Google News 3 minutes Read
will visit muslim houses on ramzan says prakash javadekar

റംസാന് മുസ്ലീം വീടുകൾ സന്ദർശിക്കുമെന്ന് പ്രകാശ് ജാവദേക്കർ. എൽഡിഎഫും യുഡിഎഫും ബിജെപിയെ ന്യൂനപക്ഷങ്ങളുടെ മുന്നിൽ ചിത്രീകരിച്ചിരുന്നത് നല്ല നിലയിലല്ലെന്നും അതിൽ മാറ്റമുണ്ടാകുന്നുവെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. ( will visit muslim houses on ramzan says prakash javadekar )

‘ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് ജീവിക്കുന്ന ഭൂമിയിലെ അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടെ ആഘോഷങ്ങൾ എല്ലാം ഒന്നിച്ച് കൊണ്ടാടുന്നു. വിഷുവിന് ചുമതലപ്പെട്ടവരുടെ വീടുകളിലേക്ക് അന്യമതസ്ഥർ എത്തുന്നു. ഇതാണ് യഥാർത്ഥ ഇന്ത്യ’ -പ്രകാശ് ജാവദേക്കർ പറഞ്ഞു.

ബിജെപിയിൽ എല്ലാ വിഭാഗം ആളുകളുമുണ്ടെന്ന് പറഞ്ഞ പ്രകാശ് ജാവദേക്കർ അത് വോട്ട് ബാങ്ക് രാഷ്ട്രീയമല്ലെന്നും അത് തെരഞ്ഞെടുപ്പ് സമയത്തേക്ക് മാത്രമാകും ഉണ്ടാവുകയെന്നും വ്യക്തമാക്കി. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൂടുതൽ ശക്തമാകുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

ഈസ്റ്ററിൽ ബിജെപി തുടങ്ങിവച്ച രാഷ്ട്രീയ തന്ത്രങ്ങളുമായി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനം. ഈസ്റ്ററിന് ബിജെപി നേതാക്കൾ ക്രൈസ്തവ വിശ്വാസികളുടെ വീടുകൾ സന്ദർശിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ക്രൈസ്തവ സഭാ നേതാക്കൾക്ക് വിരുന്നൊരുക്കാൻ കൂടി ഒരുങ്ങുകയാണ് ബിജെപി.

Story Highlights: will visit muslim houses on ramzan says prakash javadekar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here