Advertisement

നാട്ടൊരുമയുടെ സൗഹൃദ കൂട്ടായ്മയിൽ ‘സവ’ ഇഫ്താർ ഒരുക്കി

April 16, 2023
Google News 1 minute Read

നാട്ടൊരുമയുടെ സൗഹൃദ കൂട്ടായ്മയിൽ ‘സവ’ ഇഫ്താർ ഒരുക്കി. കിഴക്കൻ പ്രവിശ്യയിലെ ആലപ്പുഴ ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ നോമ്പുതുറ സംഘടിപ്പിച്ചു. അൽ റയാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന നിരവധി പേർ പങ്കെടുത്തു. മുഖ്യ രക്ഷാധികാരി കെ.എം ബഷീർ റമദാൻ സന്ദേശം നൽകി.
മാനവിക മൂല്ല്യങ്ങളെ പുനസ്ഥാപിക്കുക എന്ന ദൗത്യമാണ് നോമ്പിനുള്ളത്. പരസ്പരം സ്നേഹവും, സൗഹൃദവും നിറയുന്ന കാലമൊരുക്കാനുള്ള അവസരം കൂടിയാണ് വ്രതമാസമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. അൽ കൊസാമ സ്കുൾ വൈസ് പ്രിൻസിപ്പൾ സജിതാ സുരേഷ് മുഖ്യതിഥിയായിരുന്നു. വനിതകൾക്കുള്ള അംഗത്വ കാർഡുകളുടെ വിതരണോൽഘാടനം സജിതാ സുരേഷ് നിർവ്വഹിച്ചു.നിറാസ് യൂസുഫ്, നൗഷാദ് ആലപ്പുഴ, അശോകൻ മാവേലിക്കര, അൻസാർ പുല്ലുകുളങ്ങര, നൗഷാദ് ആറാട്ടുപുഴ, നവാസ് ബഷീർ, സിദ്ധീഖ് കായംകുളം, സിയാദ് കായംകുളം, സിറാജ് കരുമാടി, യഹ്യ പുന്നപ്ര എന്നിവർ തുടർന്ന് കാർഡുകൾ വിതരണം ചെയ്തു.

നാട്ടിൽ നിന്നും അതിഥികളയെത്തിയ അമ്മമാരെ ആദരിച്ചു. രശ്മി ശിവപ്രകാശ്, നസ്സി നൗഷാദ്, സാജിതാ നൗഷാദ്, സൗമി നവാസ്, അഞ്ജു നിറാസ്,സുബിന സിറാജ്, സുമയ്യ നവാസ്, ഷെറിൻ സജീർ,ഷീബ റിജു എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ജോഷി ബാഷ സ്വാഗതവും, ട്രഷറർ റിജു ഇസ്മായിൽ നന്ദിയും പറഞ്ഞു.ഫാരിഹ സിയാദ് ഖിറഅത് നടത്തി. ഡോ: അമിത ബഷീർ, സിയാദ് കായംകുളം എന്നിവർ അവതാരകരായിരുന്നു.

Story Highlights: ‘Sava’ Iftar meet Saudi Alappuzha Welfare Association

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here