വർക്കലയിൽ വീടിന്റെ ഓടിളക്കി മോഷണം; ആറര പവൻ സ്വർണവും പണവും മോഷ്ടിച്ച യുവാക്കളെ പിടികൂടി

വീടിന്റെ ഓടിളക്കി ഉള്ളിൽക്കടന്ന് ആറര പവന്റെ സ്വർണവും 24000 രൂപയും കവർന്ന യുവാക്കൾ അറസ്റ്റിൽ. വർക്കല ഇടവയിലാണ് സംഭവം. ആലപ്പുഴ കോടം തുരുത്ത് ചന്തിരൂർ കാഞ്ഞിരപ്പുറത്ത് ചിറയിൽഹൗസിൽ മനോഷ് (27) വെട്ടൂർ വെന്നികോട് മുനികുന്ന് ലക്ഷം വീട്ടിൽ അരുൺ (26) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
വെൺകുളം തുണ്ടൻവിളാകം വീട്ടിൽ താമസിക്കുന്ന രാജേന്ദ്രപ്രസാദിന്റെ വീട്ടിലാണ് മോഷണം നടത്തിയത്.11ന് പുലർച്ചെ 3.30 മണിയോടെ ഓട് ഇളക്കി അകത്ത് കടന്ന പ്രതികൾ അലമാര കുത്തി പൊളിച്ച് ആറര പവനും 24000 രൂപയും കവരുകയായിരുന്നു. ശബ്ദം കേട്ട് രാജേന്ദ്രപ്രസാദ് നോക്കിയപ്പോൾ മുൻവശത്തെ വാതിലിലൂടെ മോഷ്ടാവ് ഓടുന്നതാണ് കണ്ടത്.
Read Also: മലപ്പുറത്ത് വൻ ലഹരി വേട്ട; 3000 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
സമാനമായ വേറൊരുമോഷണ കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പ്പോഴാണ് രാജേന്ദ്രപ്രസാദിന്റെ വീട്ടിലെ മോഷണ വിവരം പ്രതികൾ സമ്മതിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മോഷണത്തിൽ കൂട്ടാളികളുളളതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബാക്കിയുളള പ്രതികൾക്കൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Highlights: Youth arrested for stealing gold and money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here