Advertisement

ഗവര്‍ണര്‍ക്കെതിരായ പോരില്‍ കൈകോര്‍ക്കാന്‍ സ്റ്റാലിനും പിണറായിയും; തുറന്ന പോരിനൊരുങ്ങി മുഖ്യമന്ത്രിമാര്‍

April 18, 2023
Google News 2 minutes Read
Pinarayi and Stalin Open fight against Governor

ഗവര്‍ണര്‍ക്കെതിരെ തുറന്ന പോരിലേക്ക് കടക്കാനൊരുങ്ങി തമിഴ്‌നാട്, കേരള മുഖ്യമന്ത്രിമാര്‍. എം കെ സ്റ്റാലിന്‍ അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണ അറിയിച്ചു. തമിഴ്‌നാട് നിയമസഭ പാസാക്കിയത് പോലെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കണമെന്ന് എം കെ സ്റ്റാലിന്‍ പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു. ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ ഒപ്പിടുന്നില്ലെന്നും നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനാവശ്യമായി തടഞ്ഞുവയ്ക്കുന്നുവെന്നുമാണ് വിമശനം.(Pinarayi and Stalin Open fight against Governor)

ബില്ലുകള്‍ പാസാക്കാത്ത നടപടിയെ വിമര്‍ശിച്ച സ്റ്റാലിന്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടു. എം കെ സ്റ്റാലിന്റെ നിര്‍ദേശം ഗൗരവമായി പരിഗണിക്കുകയാണ് സര്‍ക്കാര്‍. ഗവര്‍ണര്‍ വിഷയത്തില്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് സ്റ്റാലിന് പിണറായി വിജയന്‍ അയച്ച കത്തിന് മറുപടിയായാണ് കേരളത്തിലെ സാഹചര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചത്.

പല സംസ്ഥാനങ്ങളും ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാത്തതുകാരണം പ്രതിസന്ധിയിലാണ്. കേരളത്തില്‍ ഏറെക്കാലമായി സഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ഗവര്‍ണറെ നേരില്‍ കണ്ടിട്ടും നടപടിയായിട്ടില്ല. ബില്ലുകള്‍ ഒപ്പിടാതെ ഇത്തരത്തില്‍ പിടിച്ചുവയ്ക്കുന്നത് ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കലാണെന്നും കത്തില്‍ പറയുന്നു.

Read Also: മതം ആളുകളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമാകില്ല; വര്‍ഗീയത പടര്‍ത്തുന്നവര്‍ കപടവിശ്വാസികളെന്ന് എം.കെ സ്റ്റാലിന്‍

ഗവര്‍ണര്‍മാരുടെ അമിതാധികാരങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ കൈകോര്‍ക്കാമെന്നും ഗവര്‍ണര്‍ നടത്തുന്നത് ജനാധിപത്യ അവകാശങ്ങളുടെ ധ്വംസനമാണെന്നും പിണറായി വിജയന്‍ കത്തില്‍ വ്യക്തമാക്കി.

Story Highlights: Pinarayi and Stalin Open fight against Governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here