മികച്ച ഡോക്ടറിനുള്ള അവാർഡ് ജേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

2018ൽ സ്വകാര്യ ആരോഗ്യ മേഖലയിലെ മികച്ച ഡോക്ടറിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. കോഴിക്കോട് ചാലപ്പുറത്തെ ശിശുരോഗ വിദഗ്ധനായ ഡോ. സി എം അബൂബക്കറിനെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്സക്കായി ക്ലിനിക്കിലെത്തിയെ 15 വയസ്സുകാരിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലാണ് പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. Best Doctor Award Winner Arrested in POCSO Case
കോഴിക്കോട് നഗരത്തിലെ മുതിർന്ന ശിശുരോഗ വിദഗ്ധനായ സി എം അബൂബക്കർ ഈ മാസം ഏപ്രിൽ 11, 17 തീയതികളിൽ ചാലപ്പുറത്തുഴ ഡോക്‌ടേഴ്‌സ് ക്ലിനിക്കിൽ ചികിത്സക്ക് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീക അതിക്രമം കാണിച്ചെന്നാണ് പരാതി. ഡോക്ടറുടെ പെരുമാറ്റത്തിൽ മാനസികമായി തകർന്ന പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. തുടർന്ന്, തിങ്കളാഴ്ച്ച രാത്രി തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
2018 ൽ കേരള സർക്കാരിന്റെ മികച്ച ഡോക്ടറിനുള്ള അവാർഡ് വാങ്ങിയ വ്യക്തിയാണ് ഡോ. സി എം അബൂബക്കർ. അബൂബക്കറിനെതിരെയുള്ള കേസിൽ വിധി വരുന്ന പക്ഷം നടപടികൾ ഉണ്ടാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കോഴിക്കോട് ജില്ലാ വക്താവ് ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: കുളത്തൂപ്പുഴയിൽ പോക്സോ കേസിലെ അതിജീവതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
അറസ്റ്റ് ചെയ്ത് പ്രതിയെ കോഴിക്കോട് കസബ പൊലീസ് കോടതിയിൽ ഹാജരാക്കി. തുടർന്ന്, ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയതോടെ ജുഡീഷ്യൽ കസ്റ്റഡിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെയ് ഒന്നുവരെ ഇദ്ദേഹത്തെ റിമാൻഡ് ചെയ്തിട്ടുണ്ട്. സി എം അബൂബക്കറിനെതിരെ മുൻപ് ധാരാളം പരാതികൾ ഉയർന്നിരുന്നുവെന്നും അവ ഒത്തുതീർപ്പുകൾ വഴി ഒഴിവാക്കപ്പെട്ടെന്നും നാട്ടുകാർ പൊലീസിന് മൊഴി നൽകി.
Story Highlights: Best Doctor Award Winner Arrested in POCSO Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here