Advertisement

മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ ആട്ടിടയന്മാർക്ക് ഇഫ്താർ ഒരുക്കി ‘സവ’

April 21, 2023
Google News 2 minutes Read
saudi Iftar

മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ ആട്ടിടയന്മാർക്ക് ഇഫ്താർ ഒരുക്കി സവ (സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ). സ്ത്രീകളും, കുട്ടികളും അടങ്ങുന്ന സംഘമാണ് മരുഭൂമിയിലെത്തി സ്നേഹവിരുന്ന് ഒരുക്കിയത്. മരുഭൂമിയുടെ വന്യതയിൽ ആരും തിരയാതെ പോകുന്ന മനുഷ്യ ജന്മങ്ങളെ തേടിയാണ് ഇവരെത്തിയത്. ഒട്ടകങ്ങൾക്കും ആടുകൾക്കുമൊപ്പം ജീവിതത്തിൻറ്റെ സ്വപ്നങ്ങളെ പകുത്തു വെക്കാൻ വിധിക്കപ്പെട്ട നിസ്സഹായരാണിവർ. പുണ്യം പെയ്തിറങ്ങുന്ന റമദാൻ മാസത്തിൽ ജീവിതത്തിെൻറ പിന്നാമ്പുറങ്ങളിൽ ഒറ്റപ്പെട്ടുപോയവർക്ക് കൂട്ടാകുക എന്ന മഹത്തായ ലക്ഷ്യം മാത്രമായിരുന്നു ഇതിനു പിന്നിൽ. SAWA prepared Iftar for shepherds stranded in desert

ഇഫ്താർ മീറ്റുകളിൽ ഭക്ഷണങ്ങളുെട ആധിക്യത്തിൽ വീർപ്പുമുട്ടുന്നവരിൽ നിന്ന് വ്യത്യസ്ഥമായി അത് ആവശ്യമുള്ളവർക്ക് എത്തിച്ചു നൽകാൻ കഴിയുക എന്ന മഹാദൗത്യവും ഏറ്റെടുക്കുകയായിരുന്നു സവ പ്രവർത്തകർ. എല്ലാ സൗകര്യങ്ങളുടേയും സമൃദ്ധിയിൽ ജീവിക്കുന്ന കുട്ടികൾക്ക് ജീവിതത്തിെൻറ മറുവശം കാട്ടിക്കൊടുക്കാനും ഇതിലുടെ കഴിഞ്ഞു. സവയുടെ ഈ മഹത് ദൗത്യത്തിന് പിന്തുണമായി എത്തിയതാകട്ടെ മലബാർ ഗോൾഡും.

Read Also: മാസപ്പിറവി കണ്ടു; ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍; ഒമാനില്‍ ശനിയാഴ്ച

അകലെ ചുവന്ന രാശികൾ അവസാനിപ്പിച്ചു സൂര്യൻ വിട പറഞ്ഞു. ഊഷര മരുഭൂമിയുടെ ഞരമ്പുകളിലേക്ക് പടർന്നിറങ്ങുന്ന ദാഹജലം പോലെ സുഡാൻ പൗരൻ മുഹമ്മദിന്റെ മനോഹരമായ ബാങ്കൊലി ഉയർന്നു. എല്ലാവരും ഒന്നിച്ചിരുന്ന് നോമ്പുതുറന്നു. തങ്ങളെ തേടിയെത്തിയ മനുഷ്യ സ്നേഹികൾക്ക് മുന്നിൽ അവർ ഹൃദയം തുറന്നു പുഞ്ചിരിച്ചു. കാരുണ്യത്തിന്റെ മഹാവർഷണങ്ങളുടെ നനവിൽ കുളിച്ച സംതൃപ്ത ഹൃദയവുമായി സേവ പ്രവർത്തകർ അവരോട് യാത്ര ചോദിച്ചു മടങ്ങി. അപ്പോഴേക്കും രാത്രിയുടെ കരിമ്പടം മരുഭൂമിയെ പൊതിഞ്ഞിരുന്നു.

Story Highlights: SAWA prepared Iftar for shepherds stranded in desert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here