അര്‍ജുന്‍ അശോകന്റെ സൈക്കോ തലകുലുക്കല്‍ ഏറ്റെടുത്ത് സഞ്ജുവും മറ്റ് രാജസ്ഥാന്‍ താരങ്ങളും; മലയാളികള്‍ക്ക് ‘രോമാഞ്ചം’

മലയാളി യുവാക്കളെ കുടുകുടെ ചിരിപ്പിക്കുകയും അതേ സമയം തന്നെ പേടിപ്പിക്കുകയും ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് രോമാഞ്ചം. രോമാഞ്ചം കണ്ടവര്‍ക്ക് ആര്‍ക്കും മറക്കാനാകാത്തതാണ് അതിലെ അര്‍ജുന്‍ അശോകന്റെ സൈക്കോ തലകുലുക്കല്‍. സിനിമ ഒടിടിയില്‍ കൂടി എത്തിയതോടെ നിങ്ങള്‍ക്ക് ആദരാഞ്ജലി നേരട്ടേ എന്ന പാട്ടിനൊപ്പം അര്‍ജുന്‍ അശോകന്റെ തലകുലുക്കലിനേയും റീല്‍സ് താരങ്ങള്‍ അങ്ങ് ഏറ്റെടുത്തു. ഇപ്പോള്‍ ട്രെന്‍ഡിനൊപ്പം ചേര്‍ന്നുകൊണ്ട് ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച വിഡിയോയാണ് ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിംഗാകുന്നത്. (Rajasthan Royals romancham viral reels Sanju Samson)
സഞ്ജു സാംസണ് പുറമേ ജോസ് ബട്‌ലര്‍, ലസിത് മലിങ്ക, രവിചന്ദ്ര അശ്വിന്‍, സന്ദീപ് ശര്‍മ, ഷിമ്രോണ്‍ ഹെട്‌മെയര്‍, യുസ്വേന്ദ്ര ചഹാല്‍, ആഡം സാംബ, റിയാന്‍ പരാഗ്, ദേവദത്ത് പടിക്കല്‍ തുടങ്ങിയവരെല്ലാം രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗിക ഹാന്‍ഡിലിലൂടെ പങ്കുവച്ച റീല്‍സില്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്.
മോരാഞ്ചത്തിലെ പാട്ടിനൊപ്പം രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ റീല്‍സ് ചെയ്തത് മലയാളികള്‍ക്ക് രോമാഞ്ചമുണ്ടാക്കുകയാണ്. ഇതെല്ലാം സഞ്ജുവിന്റെ ഓരോരോ വേലത്തരങ്ങളാണെന്നാണ് മലയാളികള്‍ കമന്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വിഡിയോ ഇന്റര്‍നെറ്റിലാകെ തരംഗം സൃഷ്ടിക്കുകയാണ്. ഇന്റര്‍നെറ്റില്‍ ഇപ്പോഴുള്ള ഏറ്റവും ക്യൂട്ട് ട്രെന്‍ഡ് എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
Story Highlights: Rajasthan Royals romancham viral reels Sanju Samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here