Advertisement

‘പ്രിയപ്പെട്ട ക്യാപ്റ്റൻ സഞ്ജു’; താരം ധോണിയെപ്പോലെയെന്ന് ചഹാൽ

April 23, 2023
Google News 2 minutes Read
sanju samson yuzvendra chahal

തൻ്റെ ഏറ്റവും പ്രിയപ്പെട്ട ഐപിഎൽ ക്യാപ്റ്റൻ മലയാളി താരം സഞ്ജു സാംസണെന്ന് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. സഞ്ജു ഫീൽഡിൽ ധോണിയെപ്പോലെയാണെന്നും കഴിഞ്ഞ ഒരു വർഷത്തിൽ ഒരു ബൗളറെന്ന നിലയിൽ തനിക്കുണ്ടായ വളർച്ച സഞ്ജുവിന് അവകാശപ്പെട്ടതാണെന്നും ചഹാൽ പ്രതികരിച്ചു. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ചഹാൽ. (sanju samson yuzvendra chahal)

ആർസിബിയിൽ എട്ട് വർഷം തൻ്റെ ക്യാപ്റ്റനായിരുന്ന കോലിയെ പിന്തള്ളിയാണ് ചഹാൽ സഞ്ജുവിനെ തെരഞ്ഞെടുത്തത്. “ഐപിഎലിൽ സഞ്ജു സാംസണാണ് എൻ്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റൻ. സഞ്ജു മഹി ഭായിയെപ്പോലെയാണ്. അദ്ദേഹത്തെപ്പോലെ സഞ്ജുവും വളരെ ശാന്തനാണ്. കഴിഞ്ഞ ഒരു വർഷത്തിൽ ഒരു ബൗളറെന്ന നിലയിൽ എനിക്കുണ്ടായ 10 ശതമാനമോ, ഏതെങ്കിലും തരത്തിലുള്ളതോ ആയ വളർച്ച സഞ്ജുവിനാൽ സംഭവിച്ചതാണ്. അവൻ എന്നോട് പറയും, ‘നാലോവർ ഏത് തരത്തിൽ വേണമെങ്കിലും എറിഞ്ഞോളൂ. പൂർണ പിന്തുണയുണ്ട്’ എന്ന്”- ചഹാൽ പറഞ്ഞു.

Read Also: ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ: ബാംഗ്ലൂർ രാജസ്ഥാനെ നേരിടുമ്പോൾ കൊൽക്കത്തയും ചെന്നൈയും നേർക്കുനേർ

രാജ്യാന്തര ക്രിക്കറ്റിൽ തൻ്റെ ക്യാപ്റ്റനായിരുന്ന മൂന്ന് പേരും മികച്ചവരായിരുന്നു എന്ന് ചഹാൽ പറഞ്ഞു. ധോണി, കോലി, രോഹിത് എന്നിവർക്ക് കീഴിലാണ് ചഹാൽ കളിച്ചത്.

അതേസമയം, ഇന്ന് ചഹാൽ തൻ്റെ പഴയ ടീമായ ബാംഗ്ലൂരിനെതിരെ ഇറങ്ങുകയാണ്. വൈകിട്ട് 3.30ന് ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ആർസിബിയുടെ മുൻ താരം ദേവ്ദത്ത് പടിക്കലിനും ഇത് ഹോം കമിങ്ങ് ആണ്.

ടോപ്പ് ത്രീ കഴിഞ്ഞാൽ വെടിതീർന്ന ബാറ്റിംഗ് എക്കാലവും ബാംഗ്ലൂരിനെ അലട്ടുന്ന പ്രശ്നമാണ്. കഴിഞ്ഞ സീസണിൽ കാർത്തികിൻ്റെ ഫിനിഷിംഗ് ടച്ചസ് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ അത് ലഭിക്കുന്നില്ല. അതാണ് തിരിച്ചടി.എങ്കിലും ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് ശക്തമാണ്. സിറാജ് നയിക്കുന്ന ബൗളിംഗ് നിര വെഴ്സറ്റൈൽ ആണ്.

റിയൻ പരാഗ്. രാജസ്ഥാൻ റോയൽസിൻ്റെ പ്രശ്നം ഇത് മാത്രമാണ്. അല്ലറ ചില്ലറ പ്രശ്നങ്ങൾ വേറെയുണ്ടെങ്കിലും പരാഗാണ് ടീമിലെ വീക്ക് ലിങ്ക്. പരാഗിനെ മാറ്റിനിർത്തിയാൽ അതിനെക്കാൾ സ്ട്രോങ്ങായ ഒരു ഇലവനെ അണിനിരത്താൻ രാജസ്ഥാനു കഴിയും. പരാഗിനെ മാറ്റിനിർത്തുമോ എന്നതാണ് ചോദ്യം. ദേവ്ദത്തിൻ്റെ ബാറ്റിംഗ് പൊസിഷൻ ചോദ്യ ചിഹ്നമായി നിൽക്കുകയാണെങ്കിലും ചിന്നസ്വാമിയെ നന്നായി അറിയാവുന്ന ദേവ് തുടർന്നേക്കും.

Story Highlights: sanju samson favorite captain yuzvendra chahal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here