വയനാട് പുഴമുടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

വയനാട് പുഴമുടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കൽപ്പറ്റ – പടിഞ്ഞാറത്തറ റോഡിന് സമീപമാണ് അപകടം നടന്നത്. ഇരിട്ടി സ്വദേശികമായ അഡോൺ, ജിസ്ന മേരി, വെള്ളരിക്കുണ്ട് സ്വദേശി സ്നേഹ ജോസഫ് എന്നിവരാണ് മരിച്ചത്. കാർ റോഡ് സൈഡിലെ പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.
Read Also: കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ചു; മകൻ കസ്റ്റഡിയിൽ
കണ്ണൂർ, കാസർഗോഡ് സ്വദേശികളാണ് അപകത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ 4 പേർ ഇരിട്ടി സ്വദേശികളും 2 പേർ വെള്ളരിക്കുണ്ട് സ്വദേശികളുമാണ്.
Story Highlights: Three people died in a car accident Wayanad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here