ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; ഒപ്പം യാത്ര ചെയ്തിരുന്ന ഭാര്യ പരിക്കുകളോടെ ആശുപത്രിയിൽ

മലപ്പുറത്ത് ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മാറഞ്ചേരി സ്വദേശി ഇംറാൻ ഇഖ്ബാൽ (32) ആണ് മരിച്ചത്. മലപ്പുറം കുറ്റിപ്പുറം മിനി പമ്പക്ക് സമീപം വൈകിട്ട് 4 മണിക്കായിരുന്നു അപകടം. ( youngmen lost life after lorry hit on bike in Malappuram ).
Read Also: പെരുന്നാൾ ദിവസം ഉമ്മയോട് ഫോണിൽ സംസാരിക്കവെ വാഹനാപകടം; മലയാളി യുവാവ് ഉമ്മുൽഖുവൈനിൽ മരിച്ചു
ഇംറാൻ ഇഖ്ബാലിന്റെ ഒപ്പം യാത്ര ചെയ്ത ഭാര്യ ഫർസാന പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് കാരണമായ ടോറസ് ലോറി നിർത്താതെ പോയി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Story Highlights: youngmen lost life after lorry hit on bike in Malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here