ടിക്കറ്റുകള്‍ തന്നെ ചൂടപ്പമായി മാറി, മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല; മോദിജീ നിറയെ ഉമ്മകള്‍; ഹരീഷ് പേരടി

വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതികരിച്ച് ഹരീഷ് പേരടി. ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയും പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയും പറഞ്ഞ താരം മോദി നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാമെന്നും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കേള്‍ക്കാനായി കേരളം കാത്തിരിക്കുന്നതായും കുറിച്ചു.(Hareesh peradi about vande bharat train service)
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
‘ടിക്കറ്റുകള്‍ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല…കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരില്‍ ജനിക്കാരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ..ഒരു പാട് പരിമിതിക്കുള്ളില്‍ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ…
നിറയെ ഉമ്മകള്‍…എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം…ഞങ്ങള്‍ക്ക് ഇനിയും സ്പീഡ് വേണം…25 ന് വരുമ്പോള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കേള്‍ക്കാനായി കേരളം കാത്തിരിക്കുന്നു…എത്ര കുരുക്കള്‍ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും…എന്റെ പേര്..ഹരീഷ് പേരടി..’
Story Highlights: Hareesh peradi about vande bharat train service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here