Advertisement

സ്വവർഗവിവാഹത്തിന് രാജ്യത്തെ 99.99 ശതമാനം ആളുകളും എതിര്; ഹർജികൾ കേൾക്കുന്നതിൽ നിന്ന് സുപ്രിം കോടതി പിന്മാറണമെന്ന് ബാർ കൗൺസിൽ

April 24, 2023
Google News 2 minutes Read
same sex marriage bar council

സ്വവർഗവിവാഹ ഹർജികളിൽ അഭിപ്രായ വ്യത്യാസം പരസ്യമാക്കി ബാർ കൗൺസിൽ. സ്വവർഗവിവാഹ ഹർജികൾ കേൾക്കുന്നതിൽ നിന്ന് സുപ്രിം കോടതി പിന്മാറണമെന്ന് ബാർ കൗൺസിൽ ആവശ്യപ്പെട്ടു. സ്വവർഗവിവാഹത്തിന് ഇന്ത്യയിലെ 99.99 ശതമാനം ആളുകളും എതിര്. നിയമനിർമ്മാണ സഭ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. കോടതികൾ നിയമനിർമ്മാണ സഭകളുടെ അധികാരത്തിൽ കൈകടത്തുന്നത് ഉചിതമല്ല എന്നും ബാർ കൗൺസിൽ പറയുന്നു. (same sex marriage bar council)

Read Also: പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തും; സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി

സ്വവർഗവിവാഹം നഗര വരേണ്യ വർഗ്ഗത്തിന്റെ ആശയമെന്ന് കേന്ദ്രം നിലപാടെടുത്തിരുന്നു. സ്വവർഗവിവാഹ വിഷയത്തിൽ സമർപ്പിയ്ക്കപ്പെട്ട ഹർജികളുടെ പരിഗണനാ സാധുത പരിശോധിയ്ക്കണം എന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

വിവാഹമെന്ന ആശയത്തിന്റെ അന്തസത്ത തകർക്കുന്ന പുതിയ ഒരു സാമൂഹ്യക്രമം സ്യഷ്ടിയ്ക്കുന്ന വിഷയം പരിഗണിയ്ക്കാൻ സുപ്രിം കോടതിയ്ക്ക് അധികാരമില്ല. വിവാഹം അടക്കമുള്ള വിഷയങ്ങളിൽ നിയമ നിർമ്മാണം കോടതി വഴി നടത്താൻ ഉള്ള ശ്രമമാണ് ഇപ്പോഴത്തേത്. ഹർജികൾ പരിഗണിയ്ക്കപ്പെട്ടാൽ നിയമനിർമ്മാണ സഭകളുടെ അവകാശത്തിലുള്ള കൈകടത്തലാകുമെന്നും കേന്ദ്രം നിലപാടെടുത്തു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

സ്വവർഗ വിവാഹത്തെ എതിർത്തുകൊണ്ട് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം ഫയൽ ചെയ്തിരുന്നു. ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും സ്വവർഗ്ഗവിവാഹം എതിരാണെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന വാദം. സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്ന നിലപാട് തന്നെയാണ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്.

Read Also: ‘രക്ഷാപ്രവർത്തനത്തിൽ ഇന്ത്യ മികച്ചത്, ഒപ്പമുള്ള സ്വിസ് പൗരനോട് സ്വന്തം നിലയിൽ രക്ഷപ്പെടാനാണ് രാജ്യം പറഞ്ഞത്’; മാഹീൻ ട്വന്റിഫോറിനോട്

1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ്ഗ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധ്യമല്ല. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ഉള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയിൽ സ്വവർഗ വിഹാഹം വരില്ല. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാൻ ഭരണഘടന നല്കുന്ന അവകാശം സ്വവർഗ്ഗ വിവാഹത്തിനുള്ളതല്ല. സ്വവർഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്ര സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

Story Highlights: same sex marriage bar council

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here