Advertisement

പൊതു​ഗതാ​ഗത മേഖലയിൽ ചരിത്ര നേട്ടവുമായി ദുബായ് മെട്രോ; ആകെ യാത്രക്കാരുടെ എണ്ണം 200 കോടി കവിഞ്ഞു

April 25, 2023
Google News 2 minutes Read
Dubai Metro crossed 200 crores total passengers

പൊതു​ഗതാ​ഗത മേഖലയിൽ ചരിത്ര നേട്ടവുമായി ദുബായ് മെട്രോ. ദുബായ് മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 200 കോടി കടന്നു. 129 ട്രെയിനുകളാണ് ദിവസവും സർവീസ് നടത്തുന്നത്.(Dubai Metro crossed 200 crores total passengers)

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മു​ഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലടെയാണ് ദുബായി മെട്രോയുടെ നേട്ടം അവതരിപ്പിച്ചത്. 2009 ൽ മെട്രോ സർവീസ് തുടങ്ങിയതുമുതൽ ഇതുവരെ 200 കോടി ആളുകളാണ് മെട്രോ സേവനം ഉപയോ​ഗപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ദുബായിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിൽ അഭിമാനമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

Read Also: ദുബായ് എയർപോർട്ടിൽ കുട്ടികൾക്കായി പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നു

2017ലാണ് മെട്രോ ​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 100 കോ​ടി തി​ക​ച്ചത്. ഇതിന് ശേഷം വെറും ആറുവർഷം കൊണ്ടാണ് 200 കോടിയിലെത്തിയത്. നിലവിൽ ആറു ലക്ഷത്തിലധികം യാത്രക്കാരാണ് ഓരോദിവസവും മെട്രോയിലൂടെ സഞ്ചരിക്കുന്നത്. ദുബായ് ന​ഗ​ര​ത്തി​ൻറെ സു​പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്നതിനായി റെഡ് ​ഗ്രീൻ എന്നിങ്ങനെ രണ്ട് ലൈനുകളാണ് ദുബായ് മെട്രോയ്ക്കുളളത്. 53 സ്റ്റേഷനുകളിലായി 129 ട്രെയിനുകളാണ് ​ദിവസവും സർവീസ് നടത്തുന്നത്.

Story Highlights: Dubai Metro crossed 200 crores total passengers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here