‘നടൻ മാമുക്കോയ കുഴഞ്ഞുവീണിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാർത്ത’; താരത്തെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ ട്വന്റിഫോറിനോട്

നടൻ മാമുക്കോയ കുഴഞ്ഞുവീണിട്ടില്ലെന്ന് താരത്തെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ ജാഫർ ട്വന്റിഫോറിനോട്. ഇന്നലെ രാത്രി 6.30 ഓടെയാണ് ദേഹാസ്വാസ്ഥ്യം മൂലം മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ടൂർണമെന്റിനിടെയാണ് താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതെന്നും അപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ജാഫർ പറഞ്ഞു. ( mamukkoya didn’t collapse says ambulance driver )
‘ഫുട്‌ബോൾ ടൂർണമെന്റ് ഗെസ്റ്റായാണ് അദ്ദേഹത്തെ ക്ഷണിച്ചിരുന്നത്. വേദിയിലെത്തി അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സോഷ്യൽ മീഡിയയിൽ പറയുന്നത് പോലെ കുഴഞ്ഞുവീണിട്ടില്ല’- മാമുക്കോയയെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ ജാഫർ പറഞ്ഞു.
കാളികാവ് പൂങ്ങോട് സെവൻസ് ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്കാണ് ആദ്യം മാറ്റിയത്. തുടർന്ന് വണ്ടൂരിലെ നിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണ് കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ എത്തിച്ചത്.മാമുക്കോയയുടെ ആരോഗ്യ നില തൃപ്തികരമെന്നും കൂടുതൽ മെച്ചപ്പെടാനുണ്ടെന്നും മാമുകോയയെ ചികിത്സിച്ച നിംസ് ആശുപത്രിയിലെ ഡോക്ടർ അജ്മൽ നാസിർ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: mamukkoya didn’t collapse says ambulance driver
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here