ചാലക്കുടിയിലെ അറ്റക്കുറ്റപ്പണികള്‍; നാളത്തെ ജനശതാബ്ദി എക്‌സ്പ്രസ് റദ്ദാക്കി; മറ്റ് ട്രെയിന്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ

ചാലക്കുടി റെയില്‍വേ പാളത്തിലെ ഗര്‍ഡറുകള്‍ മാറ്റുന്നതിനുള്ള അറ്റകുറ്റപ്പണികള്‍ നാളെ നടക്കാനിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗതം തടസപ്പെടും. രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനശതാബ്ദി എക്‌സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. (Jan Shatabdi express cancelled tomorrow)
കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് എന്നിവ റദ്ദാക്കി. രപ്തി സാഗര്‍ എക്‌സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനുമിടയില്‍ ഭാഗികമായി റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
നിയന്ത്രണങ്ങള്‍ ഇങ്ങനെ:
റദ്ദാക്കിയ ട്രെയിനുകള്‍
12081 കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്
12082 തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്
റപ്തി സാഗര്‍ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി
Story Highlights: Jan Shatabdi express cancelled tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here