ടിക്കറ്റെടുക്കാന്‍ യാത്രക്കാരുടെ നീണ്ട ക്യൂ, വാട്ടര്‍ മെട്രോയില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്; ഇന്ന് യാത്ര ചെയ്തത് 6559 പേര്‍

കൊച്ചി വാട്ടര്‍ മെട്രോയില്‍ ആദ്യ ദിനം അനുഭവപ്പെട്ടത് വന്‍ തിരക്ക്. ആദ്യ ദിനം വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ചത് 6559 യാത്രക്കാരാണ്. രാവിലെ ഏഴു മണി മുതല്‍ രാത്രി 8 വരെയായിരുന്നു സര്‍വീസ്. വാട്ടര്‍ മെട്രോയില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാരുടെ നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. (Kochi water metro first day 6559 passengers)
വൈപ്പിനില്‍ നിന്നും ഹൈകോര്‍ട്ടിലേക്കായിരുന്നു ആദ്യ സര്‍വീസ്. ദ്വീപ് നിവാസികളുടെ യാത്ര ദുരിതത്തിന് വാട്ടര്‍ മെട്രോ ആശ്വാസമാകുമെന്ന് കെഎംആര്‍എല്‍ എംഡി ലോക് നാഥ് ബഹ്‌റ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
കൃത്യം ഏഴുമണിക്ക് തന്നെ വാട്ടര്‍ മെട്രോയുടെ ആദ്യ സര്‍വീസ് ആരംഭിച്ചു. വൈപിനില്‍ നിന്നുള്ള യാത്രക്കാര്‍ക്കൊപ്പം ലോക്‌നാഥ് ബഹ്‌റയും ആദ്യ യാത്രയുടെ ഭാഗമായി. കായല്‍ കാഴ്ചകള്‍ ആസ്വദിച്ച് ഹൈകോര്‍ട്ടിലേക്ക് എത്താന്‍ എടുത്തത് വെറും 20 മിനിറ്റ് മാത്രമാണ്.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ എട്ടു ബോട്ടുകളുണ്ട്. കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി ടിക്കറ്റ് നിരക്ക് നാല്പത് രൂപയുമാണ്. വൈറ്റില കാക്കനാട് സര്‍വീസ് നാളെ ആരംഭിക്കും.
Story Highlights: Kochi water metro first day 6559 passengers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here