Advertisement

ഹിജാബ് നിരോധിച്ചവരോട് മധുരപ്രതികാരം; 600ൽ 593 മാർക്ക് നേടി തബസ്സും ഷെയ്ഖ്; ആശംസിച്ച് ശശി തരൂര്‍

April 26, 2023
Google News 3 minutes Read
tharoor-after-tabassum-shaik-who-staunchly-faced-hijab-row-tops-puc-exams

ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തബസ്സും ഷെയ്ഖിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. എം.പി. പരീക്ഷാ സമയത്ത് ഹിജാബ് അഴിച്ചുവച്ചാണ് തബസ്സും അടക്കമുള്ള പെൺകുട്ടികൾ പരീക്ഷ എഴുതിയത്.(Tabazum sheikh topped puc exam hijab row)

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

‘വിജയമാണ് ഏറ്റവും മികച്ച പ്രതികാരം’ എന്നാണ് ശശി തരൂർ ട്വീറ്റ് ചെയ്തത്.ഹിജാബ് നിരോധന ഉത്തരവ് വന്നതിന് പിന്നാലെ രണ്ട് ആഴ്ചയോളം കോളേജിൽ പോയിരുന്നില്ല. എന്നാൽ നിയമം അനുസരിക്കാനാണ് മാതാപിതാക്കൾ പറഞ്ഞതെന്നും തബസ്സും ഇന്ത്യ ടുഡേയോട് പറഞ്ഞു.

എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു. എന്നാൽ വിദ്യാഭ്യാസം ലഭിച്ചാൽ ഭാവിയിൽ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരേ ശബ്ദിക്കാനാകുമെന്ന് മാതാപിതാക്കൾ പറഞ്ഞു തന്നു’ തബസ്സും പറഞ്ഞു.

Story Highlights: Tabazum sheikh topped puc exam hijab row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here