Advertisement

വാഷിംഗ്ടൺ സുന്ദർ പരുക്കേറ്റ് പുറത്ത്; സൺറൈസേഴ്സിനു തിരിച്ചടി

April 27, 2023
Google News 2 minutes Read
washington sundar sunrisers hyderabad

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ പരുക്കേറ്റ് പുറത്ത്. താരം ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കില്ല എന്ന് ടീം അറിയിച്ചു. ഹാംസ്ട്രിങ് ഇഞ്ചുറി ആയതിനാലാണ് താരം പുറത്തായത് എന്നാണ് സൂചന. സീസണിൽ കാര്യമായ പ്രകടനം നടത്താനായില്ലെങ്കിലും ടീമിലെ പ്രധാന താരങ്ങളിൽ ഒരാളാണ് സുന്ദർ. (washington sundar sunrisers hyderabad)

സീസണിൽ നിലവിൽ 9ആം സ്ഥാനത്താണ് സൺറൈസേഴ്സ്. ഇതുവരെ നടന്ന ഏഴ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ അവർ രണ്ട് വിജയം മാത്രമാണ് നേടിയത്. ശനിയാഴ്ച ഡെൽഹി ക്യാപിറ്റൽസിനെതിരെയാണ് അവരുടെ അടുത്ത മത്സരം.

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. തുടരെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട് റോയൽസ് എത്തുമ്പോൾ തുടരെ മൂന്ന് മത്സരങ്ങളിൽ വിജയിച്ചാണ് ചെന്നൈ സൂപ്പർ കിംഗ്സ് എത്തുക. എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ചെന്നൈ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടിരുന്നു. ഇന്ന് വിജയിക്കാനായാൽ രാജസ്ഥാൻ വീണ്ടും പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തും.

Read Also: ഇംഗ്ലണ്ട് താരങ്ങളെ ചാക്കിട്ടുപിടിക്കാൻ ഐപിഎൽ ഫ്രാഞ്ചൈസികൾ; ക്രിക്കറ്റ് ബോർഡുമായുള്ള കരാർ റദ്ദാക്കാൻ നൽകുന്നത് കോടികൾ

മധ്യ ഓവറുകളിലെ റൺ വരൾച്ചയാണ് പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് മൂന്ന് കളിയിലും നിർണായകമായത്.ഇതാണ് രാജസ്ഥാൻ അഡ്രസ് ചെയ്യേണ്ടത്. കഴിഞ്ഞ കളിയിലെ പരാജയത്തിനു പിന്നാലെ നടത്തിയ ഡ്രസിംഗ് റൂം ടോക്കിൽ സഞ്ജു തന്നെ ഇക്കാര്യം പറയുകയും ചെയ്തു. ദേവ്ദത്തിനെ പുറത്തിരുത്തി ആകാശ് വസിഷ്ടിനെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. ടീമിൽ മറ്റ് മാറ്റമുണ്ടാവാനിടയില്ല.

ചെന്നൈ സൂപ്പർ കിംഗ്സ് ആവട്ടെ വളരെ കരുത്തരാണ്. ടോപ്പ് ഓർഡറിലെ നാല് പേരും വിസ്ഫോടനാത്‌മക ബാറ്റിംഗ് കാഴ്ചവെക്കുന്നു. അതുകൊണ്ട് തന്നെ ഏത് ഗ്രൗണ്ടിലും ചെന്നൈ 20 റൺസിലധികം സ്കോർ ചെയ്യുന്നു. സീസണിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് രഹാനെയ്ക്കാണ്, 199. മതീഷ പതിരന ഡെത്ത് ഓവറിൽ അവിശ്വസനീയ പ്രകടനം നടത്തുമ്പോൾ തുഷാർ ദേശ്പാണ്ഡെ എന്ന വീക്ക് ലിങ്കിൻ്റെ മോശം പ്രകടനങ്ങൾ ചെന്നൈയെ അത്ര ബാധിക്കുന്നില്ല. ടീമിൽ മാറ്റമുണ്ടാവില്ല.

Story Highlights: washington sundar injury sunrisers hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here