Advertisement

അരിക്കൊമ്പനെ ലൊക്കേറ്റ് ചെയ്തു; സർവ സന്നാഹങ്ങളുമായി ദൗത്യസംഘം റെഡി

April 28, 2023
Google News 3 minutes Read
Arikomban was located task force ready with all preparations

അരിക്കൊമ്പൻ ദൗത്യ മേഖലയിൽ എത്തിയിട്ടുണ്ടെന്നും സൂര്യൻ ഉദിക്കുമ്പോൾ വെടി വയ്ക്കുമെന്നും സി സി എഫ് ആർ.എസ് അരുൺ. ദൗത്യം
വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അരിക്കൊമ്പൻ ഇപ്പോഴുള്ളത് സിമന്റ് പാലത്തിന് സമീപമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് പൂർണായും സജ്ജമാണ്. ആദ്യ സംഘം 101 കോളനിയിലേക്ക് അല്പസമയം മുമ്പ് പുറപ്പെട്ടിട്ടുണ്ട്. ( Arikomban was located task force ready with all preparations ).

കാലാവസ്ഥ അനുകൂലമായതിനാൽ രാവിലെ ആറ് മണി കഴിയുമ്പോൾ തന്നെ അരിക്കൊമ്പനെ മയക്കുവെടി വച്ചേയ്ക്കും. ജനങ്ങൾ പൂർണമായും ദൗത്ത്യത്തോട് സഹകരിക്കുന്നുണ്ടെന്നും നേരത്തേ നേരിയ ചാറ്റൽമഴ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കാലാവസ്ഥ പൂർണമായും അനുകൂലമാണെന്നും ദൗത്യ സംഘം അറിയിച്ചു.

മയക്കു വെടി വച്ചതിനുശേഷം കുങ്കിയാനകളെ ഉപയോഗിച്ച് അരികൊമ്പനേ ലോറിയിൽ കയറ്റും. ലോറിയിൽ കയറ്റുന്നതിന് മുൻപ് ജിപിഎസ് കോളർ ഘടിപ്പിക്കും. ലോറിയിൽ കയറ്റിയതിനുശേഷം ആണ് മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ സഹായം കൂടുതലായും വരുന്നത്. ആനയുമായി പോകുന്ന വഴിയിൽ തടസങ്ങൾ ഉണ്ടാവാതിരിക്കാൻ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കെഎസ്ഇബിയുടെയും സഹായം തേടും.

Read Also: അരിക്കൊമ്പൻ കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രിംകോടതിയിൽ

അരികൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. ഇക്കാര്യം ഇതുവരെ വനംവകുപ്പ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അരിക്കൊമ്പനെ മാറ്റുന്നത് ജനവാസ മേഖലയിൽ അല്ല, ഉൾക്കാട്ടിലേക്ക് ആണ്. സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയായെന്ന് ഡി എഫ് ഒ എൻ രാജേഷ് 24 നോട് പറഞ്ഞു. 2017 ദൗത്യം പരാജയപ്പെടാൻ ഉണ്ടായ കാരണങ്ങൾ വിലയിരുത്തിയാണ് പുതിയ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടുക്കിയിൽ അരിക്കൊമ്പന്റെ പരാക്രമം തുടങ്ങിയിട്ട് ഏകദേശം രണ്ടുപതിറ്റാണ്ടിലേറെയാകുന്നു. ശാന്തൻപാറ, ആനയിറങ്കൽ, ചിന്നക്കനാൽ തുടങ്ങിയ ഇടങ്ങളിലെ നിരന്തരം ശല്യക്കാരായ കാട്ടാനകളിൽ പ്രധാനി അരിക്കൊമ്പൻ തന്നെയാണെന്ന് പ്രദേശവാസികൾ ഉറപ്പിച്ച് പറയുന്നു. 30നും നാൽപ്പതിനും ഇടയിലാണ് അരിക്കൊമ്പന്റെ പ്രായം. പലചരക്കുകടകളും റേഷൻകടകളും തകർത്ത് അരി ഭക്ഷിക്കുന്നതിനാലാണ് അരിക്കൊമ്പന് ഈ പേരു വന്നത്.

അരി മാത്രമല്ല അരിക്കൊമ്പന്റെ ഭക്ഷണം. ഗോതമ്പും ആട്ടയുമൊക്കെ ഭക്ഷിക്കാൻ കക്ഷിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. അരിയും ഗോതമ്പുമൊക്കെ കുറച്ചുസമയം കൊണ്ട് ചാക്കുകണക്കിനാണ് അരിക്കൊമ്പൻ അകത്താക്കുന്നത്. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലൂടെ പലചരക്ക് സാധനങ്ങളുമായെത്തിയ ലോറി തടഞ്ഞ് വാഹനത്തിലുണ്ടായിരുന്ന അരി, പഞ്ചസാര തുടങ്ങിയവ അരിക്കൊമ്പൻ അകത്താക്കിയിരുന്നു. മാർച്ച് 16-ന് പുലർച്ചെ അഞ്ചിനായിരുന്നു ഈ സംഭവം.

Story Highlights: Arikomban was located task force ready with all preparations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here