ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 2 നാളെ

തലസ്ഥാന നഗരിയെ സംഗീത ലഹരിയിൽ ആറാടിക്കുവാൻ ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 2 നാളെ ആരംഭിക്കും. രണ്ടുദിവസം നിൽക്കുന്ന സംഗീത നിശ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് നടക്കുക. സംസ്ഥാനത്തെ പ്രധാന ബാൻഡുകൾ എല്ലാം ഒന്നിച്ച് അണിയിച്ചൊരുക്കുന്ന സംഗീത നിശ 2 ദിവസം നീണ്ടു നിൽക്കും. ( db night by flowers chapter 2 )
ഡി.ബി നൈറ്റിന്റെ ആദ്യഭാഗം കോഴിക്കോട് അരങ്ങേറിയിരുന്നു. കോഴിക്കോടിനെ ഉത്സവലഹരിയിൽ ആറാടിച്ച ഡി.ബി നൈറ്റിന്റെ രണ്ടാം ചാപ്റ്റർ നാളെ 4.30 ന് തിരുവനന്തപുരത്ത് തുടക്കമാകും. ശനി, ഞായർ ദിവസങ്ങളിലായി കേരളത്തിലെ പ്രമുഖ ബാൻഡുകൾ ഇവിടെ സംഗീത വിസ്മയം തീർക്കും. ഇതിനായി കനകക്കുന്ന് നിശാഗന്ധിയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.
തൈക്കുടം ബ്രിഡ്ജ്, ജോബ് കുരിയൻ ലൈവ്, ഗൗരി ലക്ഷ്മി, ബ്രോധ വി, തിരുമാലി തഡ്വയ്സർ, ഇവൂജിൻ ലൈവ്, അവിയൽ, വെൻ ചായ് മെറ്റ് ടോസ്റ്റ്, പൈനാപ്പിൾ എക്സ്പ്രസ്, തകര, ദ ബിയേർഡ് ആന്റ് ദ ഡെറിലിക്ട്സ് തുടങ്ങിയ തകര്പ്പന് ബാന്റുകളാണ് സംഗീത വിരുന്ന് ഒരുക്കുന്നത്. ബുക്ക് മൈ ഷോയിലൂടേ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.999 രൂപമുതലാണ് ടിക്കറ്റ് നിരക്ക്. പ്രിയപ്പെട്ട ബാൻഡുകൾ ഒരുമിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് തലസ്ഥാനത്തെ സംഗീത ആസ്വാദകർ.
Story Highlights: db night by flowers chapter 2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here