കോട്ടയം വാഴൂരിൽ കാളയുടെ കുത്തേറ്റ് ഗൃഹനാഥനും ഭാര്യയും മരിച്ചു

കാളയുടെ കുത്തേറ്റ് ഗൃഹനാഥനും ഭാര്യയും മരിച്ചു. കോട്ടയം വാഴൂർ കന്നുകുഴിയിലാണ് സംഭവം. വാഴൂർ സ്വദേശി ആലുമൂട്ടിൽ റെജിയും ഭാര്യ ഡാർലിക്കുമാണ് മരിച്ചത്. ഇരുവരെയും അപകടം നടന്ന ഉടൻ തന്നെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also: തമിഴ്നാട്ടിൽ കാളയോട്ട മത്സരത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
റെജി വളർത്തിയിരുന്ന കാളയാണ് ദമ്പതികളെ ആക്രമിച്ചത്. കാളയുടെ കുത്തേറ്റാണ് റെജിക്കും ഭാര്യ ഡാർലിക്കും ഗുരുതരമായി മുറിവേറ്റത്. പുരയിടത്തിന് സമീപത്തെ തോട്ടത്തിൽ കെട്ടിയിരുന്ന വളർത്തുകാളയെ മാറ്റി കെട്ടുന്നതിനിടെയാണ് റെജിക്ക് നേരെ ആക്രമണമുണ്ടായത്. സംസ്കാരം ഉള്ളായം ഇമ്മാനുവേൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും.
Story Highlights: husband and wife killed by bull kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here