‘വിഷകന്യകയും ഭ്രാന്തനും’; സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി ബിജെപി എംഎല്‍എ. സോണിയ ഗാന്ധിയെ വിഷകന്യകയെന്നും രാഹുല്‍ ഗാന്ധിയെ ഭ്രാന്തനെന്ന് വിളിച്ചുമാണ് അധിക്ഷേപിച്ചത്. ബിജാപൂര്‍ സിറ്റി എംഎല്‍എ ബസവനഗൗഡ പാട്ടീല്‍ യത്‌നാല്‍ ആണ് ഇരുവര്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.(BJP MLA abusive remarks against Sonia Gandhi and Rahul Gandhi)
രാജ്യം നശിപ്പിച്ച ചൈനയുടെയും പാകിസ്താന്റെയും ഏജന്റാണ് സോണിയ ഗാന്ധിയെന്നും ബിജെപി എംഎല്‍എ അധിക്ഷേപമുന്നയിച്ചു. തെരഞ്ഞെടുപ്പിലേക്കടുക്കുന്ന കര്‍ണാടകയിലെ കൊപ്പലില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു എംഎല്‍എയുടെ വാക്കുകള്‍. മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയപുരയില്‍ നിന്ന് യത്‌നാല്‍ ജനവിധി തേടുന്നുണ്ട്. ബിജെപിയുടെ താരപ്രചാരകരില്‍ ഒരാളാണ് യത്‌നാല്‍.
Read Also: പ്രസംഗത്തിനിടെ പള്ളിയിൽ നിന്നും വാങ്കുവിളി; പ്രസംഗം നിർത്തി രാഹുൽ ഗാന്ധി
പ്രധാനമന്ത്രിക്കെതിരായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിഷപ്പാമ്പ് പരാമര്‍ശത്തിലാണ് ബിജെപി എംഎല്‍എയുടെ പ്രതികരണം. സംഭവത്തില്‍ ഖാര്‍ഗെയ്‌ക്കെതിരെ ബിജെപി പരാതി നല്‍കിയിട്ടുണ്ട്. ഖാര്‍ഗെയെ പ്രചാരണത്തില്‍ നിന്നും വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Story Highlights: BJP MLA abusive remarks against Sonia Gandhi and Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here