Advertisement

അച്ഛനാകാന്‍ ആഗ്രഹമുണ്ട്; പക്ഷേ ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ലെന്ന് സല്‍മാന്‍ ഖാന്‍

April 30, 2023
Google News 3 minutes Read
Salman Khan shares his desire to become a father

അച്ഛനാകാനുള്ള ആഗ്രഹം പങ്കുവച്ച് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. ഇന്ത്യ ടിവിയുടെ ആപ് കി അദാലത് എന്ന ടി വി ഷോയില്‍ നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഖാന്റെ വാക്കുകള്‍. മരുമകളെയല്ല, ഒരു കുട്ടിയെ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇന്ത്യന്‍ നിയമമനുസരിച്ച് അത് സാധ്യമല്ലെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.(Salman Khan shares his desire to become a father)

കരണ്‍ ജോഹര്‍ രണ്ട് കുട്ടികളുടെ അച്ഛനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍. ‘ുട്ടികളെ എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ നിയമങ്ങളൊക്കെ മാറി. നമുക്ക് നോക്കാം എന്ത് ചെയ്യാനാകുമെന്ന്. കുട്ടികള്‍ എന്റെയൊപ്പം വരുമ്പോള്‍ അവരുടെ അമ്മമാരും ഒപ്പമുണ്ടാകും. കുട്ടികളെ സംബന്ധിച്ച് അത് നല്ലതായിരിക്കാം. പക്ഷേ എന്റെ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ എന്റെ ഭാര്യ കൂടിയായിരിക്കും’. സല്‍മാന്‍ ഖാന്‍ പറഞ്ഞു.

കിസി കാ ഭായ് കിസി കി ജാന്‍ ആണ് സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ, ഷെഹ്നാസ് ഗില്‍, പാലക് തിവാരി, സിദ്ധാര്‍ത്ഥ് നിഗം, വെങ്കിടേഷ് ദഗ്ഗുബതി, ഭൂമിക ചൗള, രാഘവ് ജുയല്‍, ജാസി ഗില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read Also: സാമന്തയ്ക്ക് ക്ഷേത്രം പണിത് ‌ആരാധകന്‍; സ്വര്‍ണ നിറമുള്ള പ്രതിഷ്ഠ സ്ഥാപിച്ചു

കത്രീന കൈഫിനൊപ്പം, ആക്ഷന്‍ ത്രില്ലര്‍ ടൈഗര്‍ 3യിലാണ് സല്‍മാന്‍ ഖാന്‍ അടുത്തതായി അഭിനയിക്കുന്നത്. 2023 ദീപാവലിക്ക് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story Highlights: Salman Khan shares his desire to become a father

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here