‘മതചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണം’; മുസ്ലിം ലീഗിനെതിരായ ഹര്‍ജി തള്ളി

മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ നിരോധിയ്ക്കണമെന്ന ഹര്‍ജ്ജി സുപ്രിം കോടതിയില്‍ നിന്ന് പിന്‍ വലിച്ചു. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ആണ് സുപ്രിംകോടതി നിരീക്ഷണത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. ഹര്‍ജിക്കാരന് ഹൈകോടതിയെ സമീപിക്കാന്‍ സുപ്രിംകോടതി അനുവാദം നല്‍കി.(SC rejected petition against Muslim league)
മുന്‍ യു.പി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വിയായിരുന്നു ഹര്‍ജിക്കാരന്‍. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ഹിന്ദു ഏകതാദള്‍ തുടങ്ങിയ പാര്‍ട്ടികളെ നിരോധിയ്ക്കണമെന്നായിരുന്നു ആവശ്യം. ജസ്റ്റിസ് എം.ആര്‍. ഷാ, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ, 123(3) വകുപ്പുകളുടെ ലംഘനം പ്രസ്തുത രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നതായ് ഹര്‍ജിക്കാരന്‍ വാധിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്നതാണ് നിയമം.
Read Also: വിവാഹബന്ധം പിരിയാൻ ആറുമാസം കാത്തിരിക്കേണ്ട: സുപ്രധാനമായ വിധിയുമായി സുപ്രീംകോടതി
അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് വേണ്ടീ ഹാജരായത് മുന്‍ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാലായിരുന്നു. ഇതേ ആവശ്യത്തിന് സമാന ഹര്‍ജി ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെ.കെ. വേണുഗോപാല്‍ വാദിച്ചു. ഇക്കാര്യം അംഗീകരിച്ച സുപ്രിം കോടതി ഹര്‍ജി തള്ളാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിയ്ക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിയ്ക്കാനുള്ള അനുവാദവും കോടതി വസീം റിസ്‌വിയ്ക്ക് നല്കി.
Story Highlights: SC rejected petition against Muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here