ബാഴ്സക്ക് ജയം; റയൽ മാഡ്രിഡിന് തോൽവി; കിരീടത്തിനരികെ കാറ്റലോണിയൻ പട
സ്പാനിഷ് ലീഗിൽ കിരീടത്തിനരികെ ബാഴ്സലോണ. ഇന്നലെ സ്പാനിഷ് ലീഗിൽ നടന്ന മത്സരത്തിൽ ഒസാസുനയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത ഒരു ഗോളിന്. പകരക്കാരനായി എത്തിയ ഫുൾ ബാക്ക് ജോർഡി ആൽബയാണ് ബാഴ്‌സലോണയ്ക്ക് വേണ്ടി വിജയ ഗോൾ നേടിയത്. മത്സരം തുടങ്ങി 27 മിനുട്ടിൽ പ്രതിരോധ താരം ജോർജ് ഹെറാണ്ടോ ചുവപ്പ് കാർഡ് കണ്ടു പുറത്തായത് ഒസാസുനക്ക് തിരിച്ചടിയായി. വിജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് 82 പോയിന്റുകളുമായി ബാഴ്സലോണ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം ദൃഢമാക്കി. അഞ്ച് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ കിരീടധാരണത്തിന് വളരെയടുത്താൻ കാറ്റലോണിയൻ ടീം. Barcelona Win and Real Madrid Defeated in La liga
ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ റിയൽ സോസിഡാഡിനെതിരെ റയൽ മാഡ്രിഡ് തോൽവി വഴങ്ങിയത് ബാഴ്‌സലോണയ്ക്ക് കിരീടത്തിലേക്കുള്ള ദൂരം ഒന്നുകൂടി കുറച്ചിരുന്നു. പരുക്കുകളും സസ്പെൻഷനുകളുമായി കുഴങ്ങിയ ടീം ഇന്നലെ മുന്നേറ്റ താരം കരിം ബെൻസിമയെ ടീമിൽ ഉൾപ്പെടുത്താതിരുന്നതും തിരിച്ചടിയായി. വിനീഷ്യസ് ജൂനിയറും എഡ്വാർഡോ കമവിങ്കയും സസ്പെന്ഷനിലായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മുൻ റയൽ മാഡ്രിഡ് താരം കൂടിയായിരുന്ന തകെഫ്യൂസ കുബോ നേടിയ ഗോളാണ് ഒസാസുനക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ മാഡ്രിഡിന്റെ പ്രതിരോധ താരമായ ഡാനിയേൽ കാർവാജൽ രണ്ടു മഞ്ഞക്കാർഡ് കണ്ട് കളം വിട്ടു പോയത് മാഡ്രിഡിന് തിരിച്ചു വരവിനുള്ള വഴി അടച്ചു. പൂർണമായും പ്രതിരോധത്തിലേക്ക് നീങ്ങിയ മാഡ്രിഡിനെ ഞെട്ടിച്ചു കൊണ്ട് 85-ാം മിനുട്ടിൽ അന്റർ ബറൻറ്റിക്സിയ ഒസാസുനയുടെ രണ്ടാം ഗോൾ നേടി.
Read Also: സൗദി സന്ദർശനത്തിന് പിന്നാലെ മെസിയെ പിഎസ്ജി സസ്പെൻഡ് ചെയ്തെന്ന് റിപ്പോർട്ട്
ഇന്നലെ, ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് തോറ്റതോടെ ബാഴ്സലോണക്ക് കിരീടത്തിലേക്ക് ദൂരം കുറഞ്ഞു. കിരീടത്തിലേക്ക് രണ്ട് പോയിന്റുകൾ മാത്രം ദൂരമുള്ള ബാഴ്‌സലോണയ്ക്ക് അടുത്ത മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ലാലിഗ കിരീടം ഉറപ്പിക്കാൻ സാധിക്കും.നിലവിൽ 14 പോയിന്റുകളുടെ ലീഡാണ് ബാഴ്‌സലോണയ്ക്ക് ഉള്ളത്.
Story Highlights: Barcelona Win and Real Madrid Defeated in La liga
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here