‘ബ്രഹ്‌മപുരത്തേക്ക് മാലിന്യവുമായി വരുന്ന കൊച്ചി കോർപ്പറേഷന്റെ മാലിന്യവണ്ടികൾ തൃക്കാക്കര നഗരസഭ അതിർത്തിയിൽ തടയും’ : ചെയർപേഴ്‌സൺ അജിത തങ്കപ്പൻ

ബ്രഹ്‌മപുരത്തേക്ക് മാലിന്യവുമായി വരുന്ന കൊച്ചി കോർപ്പറേഷന്റെ മാലിന്യവണ്ടികൾ തൃക്കാക്കര നഗരസഭ അതിർത്തിയിൽ തടയുമെന്ന് ചെയർപേഴ്‌സൺ അജിത തങ്കപ്പൻ. ഈ മാസം 10-ാം തിയതിക്കുള്ളിൽ മാലിന്യം കൊണ്ടുവരുന്നത് നിർത്തിയില്ലെങ്കിൽ പാലാരിവട്ടത്ത് വച്ച് വാഹനങ്ങൾ തടയുമെന്നാണ് മുന്നറിയിപ്പ്. ഉറവിട മാലിന്യ സംസ്‌കരണം തൃക്കാക്കര നഗരസഭയിൽ പ്രായോഗികമല്ലെന്നും അജിത തങ്കപ്പനും, വൈസ് ചെയർമാൻ ഇബ്രാഹീം കുട്ടിയും ട്വന്റിഫോറിനോട് പറഞ്ഞു. ( waste collection vehicle to brahmapuram will be stopped says ajitha thankappan )
തങ്ങളുടെ മാലിന്യം ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോയി സംസ്‌കരിക്കുന്നത് നിർത്തിവെപ്പിച്ചതാണ് തൃക്കാക്കര നഗരസഭ അധികാരികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഒന്നുകിൽ തൃക്കാക്കര നഗരസഭയിലെ മാലിന്യം കൂടി ബ്രഹ്‌മപുരത്ത് എത്തിക്കാൻ അനുവദിക്കുക അല്ലെങ്കിൽ കൊച്ചി കോർപ്പറേഷൻ ബ്രഹ്‌മപുരത്തേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങൾ നഗരസഭ അതിർത്തിയിൽ വെച്ച് തടയുമെന്ന് ചെയർപേഴ്‌സൺ അജിത തങ്കപ്പൻ പറഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണം തൃക്കാക്കര നഗരസഭയിൽ പാളിപോകുമെന്നാണ് നഗരസഭ വൈസ് ചെയർമാൻ ഇബ്രാഹീം കുട്ടിയും പറഞ്ഞു.
ബ്രഹ്‌മപുരത്തേക്ക് മാലിന്യം തങ്ങൾ കൊണ്ടു പോകുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ മാലിന്യ സംസ്‌കരണത്തിനായി തൃക്കാക്കര നഗരസഭയ്ക്ക് 5 ഏക്കർ ഭൂമി അനുവദിക്കണമെന്നാണ് ആവശ്യം.
Story Highlights: waste collection vehicle to brahmapuram will be stopped says ajitha thankappan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here