യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ; യുവാവിനെതിരെ കേസെടുത്തു

യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കോഴിക്കോട് പയ്യോളിയിൽ യുവാവിനെതിരെ കേസടുത്തു. തിക്കോടി സ്വദേശി വിഷ്ണു സത്യനെതിരെ പ്രദേശവാസികളായ സ്ത്രീകളുടെ പരാതിയിലാണ് നടപടി. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാണ്.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹിമാധ്യങ്ങളിലെ അശ്ലീല സൈറ്റുകളിലാണ് യുവാവ് പ്രചരിപ്പിച്ചത്. പണം വാങ്ങിയ ശേഷം ചിത്രങ്ങളും വിവരങ്ങളും നൽകിയെന്നാണ് വിവരം. പരാതിയുമായി കൂടുതൽ പേർ രംഗത്ത് വന്നതോടെ തിക്കോടി സ്വദേശിയായ ശങ്കരനിലയത്തിൽ വിഷ്ണു സത്യൻ ഒളിവിൽ പോയി. പ്രതിക്കെതിരെ പയ്യോളി പൊലീസ് എടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി സംസ്ഥാനം വിട്ടതായതാണ് സൂചന.
Read Also: കണ്ണൂരിൽ കളിത്തോക്ക് ചൂണ്ടി കവർച്ച; ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ
സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കർശന നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് ആക്ഷൻ കൗൺസിലും രൂപീകരിച്ചു.
Story Highlights: Case against man in morphing images of women and spread them
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here