അവസാന ഘട്ട പ്രചാരണത്തിനായി കർണാടകയിൽ, ആദ്യം മൂകാംബിക ക്ഷേത്ര ദർശനം; അനിൽ ആന്റണി

കർണാടക തെരഞ്ഞെടുപ്പിൽ അവസാനഘട്ട പ്രചാരണത്തിനെത്തി അനിൽ കെ ആന്റണി. തുടക്കം മൂകാബിക ക്ഷേത്രത്തിൽ ദർശനം നടത്തികൊണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രാർത്ഥനകൾക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചതെന്ന് അനിൽ ആന്റണി ചിത്രങ്ങൾക്കൊപ്പം കുറിച്ചു. (Anil k antony for bjp campaign in karnataka election 2023)
കർണാടക തെരഞ്ഞെടുപ്പോടെ ബിജെപിയുടെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ സജീവമാകുകയാണ് അനിൽ ആന്റണി.ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അനിൽ എത്തുന്ന ആദ്യ പരിപാടിയാണ് കൊല്ലൂരിലേത്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
അനിൽ ആന്റണി ട്വിറ്ററിൽ കുറിച്ചത്
അവസാന ഘട്ടത്തിൽ പ്രചാരണത്തിനായി കർണാടകയിലെത്തി
ഉഡുപ്പിയിലെ ബൈന്ദൂരിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രാർത്ഥനകൾ അർപ്പിച്ചുകൊണ്ടാണ് എന്റെ ദിവസം ആരംഭിച്ചത്.
കൂടെ ശ്രീ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, പാലക്കാട് സോൺ ഇൻചാർജ്, ശ്രീ. സുരേഷ് സെക്രട്ടറി, ശ്രീ. ശ്രീകുമാർ ജി. എന്നിവരും ഉണ്ട്.
Story Highlights: Anil k antony for bjp campaign in karnataka election 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here