Advertisement

‘ബജ്റംഗ്ദളിനെ വിലക്കുന്ന കാര്യം ആലോചിക്കും’; തെരഞ്ഞെടുപ്പിനു മുന്നോടിയായി നിലപാടറിയിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

May 5, 2023
Google News 1 minute Read

ബജ്റംഗ്ദളിനെ വിലക്കുന്ന കാര്യം ആലോചിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. കർണാടകയിൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതിനു പിന്നാലെയാണ് ബാഗലിൻ്റെ പ്രതികരണം. കർണാടക തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബജ്റംഗ്ദളിനെ വിലക്കുമെന്നാണ് കോൺഗ്രസിൻ്റെ പ്രഖ്യാപനം. നവംബറിനു മുൻപ് ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം.

സംവരണ കാർഡിറക്കിയും, വൈകാരിക – ജനകീയ പ്രഖ്യാപനങ്ങളുമായാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങിയത്. എസ് സി സംവരണം 15 ശതമാനത്തിൽ നിന്ന് 17 ആയും എസ് ടി സംവരണം മൂന്നിൽ നിന്ന് ഏഴ് ശതമാനമായും ഉയർത്തും. ലിംഗായത്ത്, വൊക്കലിഗ വിഭാഗത്തെ പരിഗണിക്കുന്നതിനൊപ്പം മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നു. സൗജന്യ വൈദ്യുതി, കുടുംബനാഥയ്ക്ക് 2000 രൂപ പ്രതിമാസ ഓണറേറിയം, ബിപിഎൽ കുടുംബങ്ങൾക്ക് ഓരോ മാസവും 10 കിലോ വീതം ധാന്യം, തൊഴിൽരഹിതരായ അഭ്യസ്ഥവിദ്യർക്ക് പ്രതിമാസ ധനസഹായം, സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങൾ. സംഘപരിവാർ സംഘടന ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനവും കോൺഗ്രസ് പ്രകടന പത്രികയിലുണ്ട്.

അതേസമയം മുസ്ലിം പ്രീണനം ലക്ഷ്യമിട്ടുള്ള പ്രകടന പത്രികയെന്ന് ബിജെപി തിരിച്ചടിച്ചു. സംവരണ വിഷയത്തിലടക്കം കോൺഗ്രസ് പ്രഖ്യാപനങ്ങളൊന്നും നടപ്പാകില്ലെന്നും ബിജെപി പരിഹസിച്ചു.

Story Highlights: Chhattisgarh Bhupesh Baghel Bajrang Dal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here