Advertisement

‘ദി കേരള സ്റ്റോറി’ നല്ല സിനിമ; ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ലെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍

May 5, 2023
Google News 2 minutes Read
G Suresh Kumar about The Kerala Story movie

ദി കേരള സ്‌റ്റോറി സിനിമയില്‍ ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ലെന്ന് നിര്‍മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ സുരേഷ് കുമാര്‍. എന്തിനാണ് സിനിമയെ ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടെയെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

സിനിമയെ കണ്ടു. ദി കേരള സ്റ്റോറി നല്ലൊരു ചിത്രമാണ്. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയില്‍ പറയുന്നത്. ആരെയും മോശമായി ചിത്രീകരിച്ചിട്ടോ ഏതെങ്കിലും മതത്തെ കുറ്റം പറഞ്ഞിട്ടോ ഇല്ല. പക്ഷേ എങ്ങനെയാണ് ആളുകളെ മതം മാറ്റി ഇത്തരത്തില്‍ കൊണ്ടുപോകുന്നതെന്ന് കൃത്യമായി സിനിമയില്‍ പറയുന്നുണ്ടെന്നും ജി സുരേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെയാണ് ദി കേരള സ്റ്റോറി ഇന്ന് തീയറ്ററുകളിലെത്തിയത്. പ്രതിഷേധവും സംഘര്‍ഷസാധ്യതയും കണക്കിലെടുത്ത് തീയറ്ററുകളില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചിയിലും കോഴിക്കോടും മാത്രമാണ് നേരിയ പ്രതിഷേധം ഉണ്ടായത്. എറണാകുളം ഷേണായീസ് തിയറ്ററിലേക്ക് നാഷ്ണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ഫ്രറ്റേണറ്റി പ്രവര്‍ത്തകരും പ്രതിഷേധമാര്‍ച്ച് നടത്തി.

പ്രദര്‍ശനം നടത്താന്‍ തീയറ്റര്‍ ഉടമകള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു .തലശ്ശേരി ഡൌണ്‍ ടൗണ്‍ മാളിലെ കാര്‍ണിവല്‍ തിയേറ്ററിലായിരുന്നു പ്രതിഷേധം.

Read Also: അണിനിരക്കുന്നത് വൻ താരനിര; 2018 സിനിമാ റിലീസിന് ദിവസങ്ങൾ മാത്രം; ത്രില്ലടിച്ച് പ്രേക്ഷകർ


ബിജെപി, ആര്‍എസ്എസ് അനുകൂല സംഘടനകളുടെ പ്രവര്‍ത്തകരായിരുന്നു ആദ്യ ഷോയിലെ പ്രധാന കാഴ്ചക്കാര്‍. തിരുവനന്തപുരത്ത് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ് സേതുമാധവന്‍,
പ്രാന്ത സഹ പ്രചാരകമാരയ എ.വിനോദ്, അനിഷ്, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറി അറ്. അഞ്ജന ദേവി എന്നിവര്‍ ആദ്യപ്രദര്‍ശനം കാണാന്‍ എത്തി.

വിവാദത്തെ തുടര്‍ന്ന് ചിത്രത്തിന് വലിയ ഹൈപ്പ് ലഭിച്ചിട്ടും തീയറ്ററില്‍ അത് പ്രതിഫലിച്ചില്ല. തിരുവനന്തപുരം ലുലു മാളിലെ പി വി ആര്‍ സിനിമാസില്‍ അടക്കം നേരത്തെ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

Story Highlights: G Suresh Kumar about The Kerala Story movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here