Advertisement

ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിൽ ചാണകം ഉണ്ടെന്ന വീഡിയോകൾ നീക്കം ചെയ്യണം; ഗൂഗിളിനോട് ഡൽഹി ഹൈക്കോടതി

May 5, 2023
Google News 3 minutes Read
Google Ordered To Take Down Videos Claiming Indian Spices Contain Cow Dung

യുട്യൂബിൽ നിന്ന് അപകീർത്തികരമായ വീഡിയോകൾ നീക്കം ചെയ്യാൻ ഇന്റർനെറ്റ് ഭീമനായ ഗൂഗിളിന് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിൽ ഗോമൂത്രവും ചാണകവും അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന വീഡിയോകൾ നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. (Google Ordered To Take Down Videos Claiming Indian Spices Contain Cow Dung)

‘ക്യാച്ച് ഫുഡ്‌സ്’ ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന കമ്പനികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. യൂട്യൂബ് ചാനലുകളിൽ അപകീർത്തികരമായ വീഡിയോകൾ കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാപനം കേസ് ഫയൽ ചെയ്തത്. യാതൊരു അടിസ്ഥാനവുമില്ലാതെ അപകീർത്തികരമായ പരാമർശങ്ങളാണ് വീഡിയോയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കോടതി കണ്ടെത്തി.

Story Highlights: Google Ordered To Take Down Videos Claiming Indian Spices Contain Cow Dung

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here