Advertisement

18 വർഷമായി ജീന്‍സ് അലക്കിയിട്ട്; ദുര്‍ഗന്ധം വന്നാല്‍ ഫ്രീസറില്‍ വയ്ക്കും; യുവതി

May 5, 2023
Google News 2 minutes Read
have-not-washed-jeans-in-18years-says-uk-woman

താൻ ഉപയോഗിക്കുന്ന ജീന്‍സ് 18 വര്‍ഷമായി അലക്കിയിട്ടില്ലെന്ന് യുവതി. ഒരു ടെലിവിഷന്‍ ഷോയിലായിരുന്നു സാന്ദ്രയുടെ തുറന്നു പറച്ചില്‍. സാന്ദ്ര വില്ലിസെന്ന യുവതിയാണ് ജീന്‍സ് വാങ്ങിയിട്ട് ഇന്നേവരെ അലക്കിയിട്ടില്ലെന്ന് തുറന്നു പറഞ്ഞത്. (uk woman have not washed jeans in 18years)

ഇനി രണ്ട് വര്‍ഷം കൂടെ ആ ജീന്‍സ് കഴുകാതെ ഉപയോഗിക്കാനാവുമെന്നും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ ജീന്‍സ് ഉപയോഗിക്കുന്നതെന്നും സാന്ദ്ര സാന്ദ്ര വ്യക്തമാക്കി.

അഴുക്ക് പറ്റിയാല്‍ ആ ഭാഗം മാത്രം തുടച്ച് വൃത്തിയാക്കുമെന്നും ദുര്‍ഗന്ധമുണ്ടോയെന്ന് താന്‍ സ്ഥിരമായി പരിശോധിക്കുകയും ചെയ്യുമെന്നും സാന്ദ്ര പറയുന്നു. ദുര്‍ഗന്ധം അനുഭപ്പെടുന്ന സന്ദര്‍ഭത്തില്‍ ജീന്‍സ് ഫ്രീസറില്‍ വയ്ക്കുമെന്നും സാന്ദ്ര പറയുന്നു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

അലക്കാതിരുന്നതിനാല്‍ ഇന്‍ഡിഗോ ബ്ലൂ ജീന്‍സ് പുതിയത് പോലെ തന്നെയുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു. 20 വര്‍ഷത്തിലേറെക്കാലം ജീന്‍സ് അലക്കാതെ ഉപയോഗിക്കാമെന്ന് ഷോയില്‍ വിദഗ്ധര്‍ പറഞ്ഞതോടെയാണ് സാന്ദ്രയും ആളുകളെ ഞെട്ടിച്ചത്.

Story Highlights: uk woman have not washed jeans in 18years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here