കെഎസ്ആര്‍ടിസി മാനേജ്‌മെന്റിലെ തെമ്മാടികൂട്ടങ്ങളെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണം; വിമര്‍ശനവുമായി സിഐടിയു

കെഎസ്ആര്‍ടിസി മാനേജ്‌മെന്റിലെ തെമ്മാടികൂട്ടങ്ങളെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്ന് ഭരണപക്ഷ യൂണിയനായ സിഐടിയു. പണിമുടക്കിലേക്ക് തള്ളി വിട്ടാല്‍ പണിമുടക്ക് തന്നെ ചെയ്യുമെന്നും സംയുക്ത സമരസമിതി മുന്നറിയിപ്പ് നല്‍കി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്തതിനെ തുടര്‍ന്ന് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ ചീഫ് ഓഫീസിന് മുന്‍പില്‍ സംയുക്ത സമരം തുടങ്ങി.(CITU criticise KSRTC management)
മാസത്തിലൊരിക്കല്‍ പ്രതിഷേധ സമരം കെഎസ്ആര്‍ടിസിയില്‍ പതിവാണ്. ഏപ്രില്‍ മാസത്തെ ആദ്യ ഗഡു ശമ്പളം 4ന് വിതരണം ചെയ്തു. എന്നാല്‍ അഞ്ചിനു മുന്‍പ് മുഴുവന്‍ ശമ്പളമെന്ന കഴിഞ്ഞ മാസത്തെ ചര്‍ച്ചയിലെ മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതോടെയാണ് ഭരണപക്ഷ യൂണിയനായ കെഎസ്ആര്‍ടിഇഎയും പ്രതിപക്ഷ യൂണിയനായ ടിഡിഎഫും ചീഫ് ഓഫീസിന് മുന്നില്‍ സംയുക്ത സമരം
തുടങ്ങിയത്.
Read Also: എഐ ക്യാമറ: മുഖ്യമന്ത്രിയെ താറടിച്ച് കാണിക്കാൻ പ്രതിപക്ഷ ശ്രമം; യാതൊരു അഴിമതിയും നടന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി
മന്ത്രിക്കും മാനേജ്‌മെന്റിനും ചില താല്പര്യങ്ങള്‍ ഉണ്ടെന്നും പണിമുടക്കിലേക്ക് തള്ളി വിട്ടാല്‍ പണിമുടക്കുമെന്നുമാണ് സിഐടിയുവിന്റെ മുന്നറിയിപ്പ്. അതേസമയം കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ശമ്പള വിഷയത്തില്‍ സര്‍ക്കാരിനെയാണ് വിമര്‍ശിച്ചത്. 8 ന് ബിഎംഎസ് പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സഹായം കിട്ടുന്ന മുറക്ക് ബാക്കി ശമ്പളം നല്‍കുമെന്നാണ് മാനേജ്‌മെന്റ് വിശദീകരണം.
Story Highlights: CITU criticise KSRTC management
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here