Advertisement

ദുബായിൽ അ​ഗ്നിബാധ, തീ അണയ്ക്കുന്നതിനിടെ അഗ്‌നിശമന സേനാംഗത്തിന് ദാരുണാന്ത്യം

May 7, 2023
Google News 2 minutes Read
Dubai: Fireman dies in Al Awir blaze

ദുബായിലെ അൽ അവീറിൽ വെള്ളിയാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ അഗ്‌നിശമന സേനാംഗത്തിന് ദാരുണാന്ത്യം. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നാണ് സര്‍ജന്റ് ഒമര്‍ ഖലീഫ അല്‍ കെത്ബി എന്നയാൾ മരിച്ചത്. ( Dubai: Fireman dies in Al Awir blaze ).

ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അല്‍ കെത്ബിയുടെ സംസ്‌കാരം അല്‍ ഖിസൈസ് സെമിത്തേരിയില്‍ നടന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഉച്ചയ്ക്ക് 12.32ഓടെ അൽ അവീർ ഏരിയയിലെ അൽ കബയേൽ സെന്ററിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് അൽ മിസ്ഹാർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം 12.38ഓടെ അപകടസ്ഥലത്തെത്തി. ദുബായിലെ സിവിൽ, ഡിഫൻസ് ടീമുകൾ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും, രാത്രി 7.20 ഓടെ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണ് 29കാരനായ അഗ്‌നിശമന സേനാംഗം മരിക്കുകയായിരുന്നു.

Story Highlights: Dubai: Fireman dies in Al Awir blaze

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here