ആദ്യം ഒരു വശത്തേക്ക് ബോട്ട് മറിയുകയായിരുന്നു; താനൂര്‍ ബോട്ടപകടത്തില്‍ രക്ഷപെട്ടയാള്‍ 24നോട്

മലപ്പുറം താനൂരില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍, ബോട്ടിലുണ്ടായിരുന്നവരില്‍ പലരും ലൈഫ് ജാക്കറ്റ് ഇട്ടിരുന്നില്ലെന്ന് രക്ഷപെട്ടയാള്‍ ട്വന്റിഫോറിനോട്. പല ആളുകളും ബോട്ടിന്റെ പല ഭാഗത്തേക്കും നടന്നിരുന്നു. അതോടെ ബാലന്‍സ് തെറ്റി. ആദ്യം ഒരു വശത്തേക്കാണ് ബോട്ട് മറിഞ്ഞത്. തുടര്‍ന്ന് വെള്ളത്തിലേക്ക് മുങ്ങുകയായിരുന്നു. 35ഓളം പേര്‍ ബോട്ടിലുണ്ടായിരുന്നു. രണ്ട് മൂന്ന് ഫാമിലിയും ഉണ്ടായിരുന്നെന്നും രക്ഷപെട്ടയാള്‍ പറഞ്ഞു.
താനൂര്‍ തൂവല്‍ തീരത്താണ് വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞത്. 35ല്‍ അധികം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തില്‍ ഒരു കുട്ടിയും ഒരു സ്ത്രീയും മരിച്ചിരുന്നു. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരുക്കേറ്റവരില്‍ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്.
വന്‍ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നതിനാല്‍ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ
സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Tanur boat accident survivor’s response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here