യുക്രൈനിലെ റോക്കറ്റ് ആക്രമണത്തിൽ ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

കിഴക്കൻ യുക്രൈനിലെ ചാസിവ് യാറിന് സമീപം റോക്കറ്റ് ആക്രമണത്തിൽ ഒരു ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. എഎഫ്‌പിയുടെ യുക്രൈൻ വീഡിയോ കോർഡിനേറ്റർ അർമാൻ സോൾഡിനാണ്(32) കൊല്ലപ്പെട്ടത്. റഷ്യ-യുക്രൈൻ പോരാട്ടത്തിന്റെ പ്രഭവകേന്ദ്രമായ ബഖ്‌മുത്തിന് സമീപമുള്ള പട്ടണത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 4:30 നാണ് ആക്രമണം ഉണ്ടായത്.
യുക്രൈൻ സൈനികർക്കൊപ്പമുണ്ടായിരുന്ന എഎഫ്‌പി സംഘത്തിന് നേരെയാണ് ഗ്രാഡ് റോക്കറ്റ് ആക്രമണം നടന്നത്. സോൾഡിൻ നിന്നിരുന്ന സ്ഥലത്തിന് സമീപം റോക്കറ്റ് പതിച്ചാണ് മരിച്ചത്. ടീമിലെ മറ്റുള്ളവർക്ക് പരിക്കില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സോൾഡിന് ആദരാഞ്ജലി അർപ്പിച്ചു.
Story Highlights: French Journalist Killed In Eastern Ukraine By Rocket Fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here