കോണ്‍ഗ്രസ് 141 സീറ്റുകള്‍ നേടും 200% ഉറപ്പെന്ന് ഡികെ ശിവകുമാര്‍; കര്‍ണാടകയിൽ പോളിംഗ് പുരോഗമിക്കുന്നു

കര്‍ണാടകയിൽ വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷനും കനകപുരയിലെ പാർട്ടി സ്ഥാനാർത്ഥിയുമായ ഡികെ ശിവകുമാർ. യുവ വോട്ടർമാർക്ക് മാറ്റത്തിനായി വോട്ടുചെയ്യാൻ മികച്ച അവസരമുണ്ടെന്നും പാർട്ടി കുറഞ്ഞത് 141 സീറ്റുകളെങ്കിലും നേടി കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.(Karnataka Elections 2023 Live dk shivakumar says congress will have 141 seats)
തെരഞ്ഞെടുപ്പ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 8.21% ആണ് പോളിംഗ്. തന്റെ ഭര്‍ത്താവ് വിജയിക്കുമെന്നതില്‍ തനിക്ക് 100% ഉറപ്പുണ്ടെന്ന് ഡികെ ശിവകുമാറിന്റെ ഭാര്യ എഎന്‍ഐയോട് പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ വരും. ‘ദ കേരള സ്‌റ്റോറി’ കര്‍ണാടകത്തില്‍ യാതൊരു സ്വാധീനവും ചെലുത്തില്ല. കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അവര്‍ പറഞ്ഞു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
അതേസമയം കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 224 നിയമസഭ മണ്ഡലങ്ങളില്‍ 52,282 പോളിങ്ങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. അഞ്ചേകാല്‍ കോടി വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതില്‍ ഭൂരിഭാഗവും സ്ത്രീ വോട്ടര്‍മാരാണ്.
Story Highlights: Karnataka Elections 2023 Live dk shivakumar says congress will have 141 seats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here