13 വയസ്സുകാരനെ പീഡനത്തിനിരയാക്കിയ തൃശൂർ സ്വദേശി അറസ്റ്റിൽ

തൃശൂർ വടക്കേക്കാട് 13 വയസ്സുകാരനെ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ. വടക്കേക്കാട് കല്ലൂർ സ്വദേശി ഉമ്മറാണ് അറസ്റ്റിലായത്. കഴിഞ്ഞ നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നാലാം തീയതി രാത്രി പ്രതി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിനിരയാക്കിയതിനുശേഷം സംഭവം പുറത്തു പറയരുത് എന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് 13 വയസ്സുകാരൻ സംഭവം ഉമ്മയുടെ മാതാവിനോട് പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
തുടർന്ന് ആശുപത്രി അധികൃതർ വടക്കേക്കാട് പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് വടക്കേക്കാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Story Highlights: Absconding fake lawyer Sessi Xavier finally surrenders before Alappuzha court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here