Advertisement

ഉത്തർപ്രദേശിലെ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി; 17 കോർപ്പറേഷനിലും അധികാരം ഉറപ്പിച്ചു

May 13, 2023
Google News 2 minutes Read
Image of UP Muncipal Election Result Celebration

ഉത്തർപ്രദേശിലെ മുൻസിപ്പൽ കോർപ്പറേഷനുകൾ തൂത്തുവാരി ഭാരതീയ ജനത പാർട്ടി. 17 മുൻസിപ്പൽ കോർപ്പറേഷനിലും ബിജെപി അധികാരം ഉറപ്പിച്ചു. പഞ്ചാബിലെ ജലന്തർ ലോക്സഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിട്ടത് കനത്ത തിരിച്ചടി. ജലന്തർ ലോക്സഭാ മണ്ഡലത്തിൽ ചരിത്ര വിജയം നേടി ആം ആദ്മി പാർട്ടിയുടെ സുശീൽ കുമാർ റിങ്കു. BJP sweeps Uttar Pradesh municipal corporation elections

കർണാടകയിൽ കോൺഗ്രസ് വിജയകൊടി പാറിച്ചപ്പോൾ ഉത്തർപ്രദേശ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും ,ലോക്സഭയിലേക്കും നിയമസഭയിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. ഉത്തർപ്രദേശിൽ പുതുതായി രൂപീകരിച്ച ഷാജഹാൻ മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ 17 ഇടത്തും ബിജെപി തൂത്തുവാരി. 2017ൽ 14 ഇടത്ത് വിജയിച്ച ബിജെപി ഇത്തവണ മുഴുവൻ സീറ്റുകളും കൈക്കലാക്കി. മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് പുറമേ നടന്ന നഗർ പഞ്ചായത്തിലും നഗർ പാലിക പരിഷത്തിലേക്കുള്ള തെരഞ്ഞെടുപ്പിലും ബിജെപി മിന്നും വിജയം നേടി. മുഴുവൻ ഇടത്തും സമാജ്മാദി പാർട്ടിയും , ബിഎസ്പിയും കനത്ത തിരിച്ചടി നേരിട്ടു.

ജലന്ധർ ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടത് കനത്ത തിരിച്ചടി. രണ്ട് പതിറ്റാണ്ടിലേറെയായി കോൺഗ്രസിൻറെ കുത്തകയായിരുന്ന മണ്ഡലത്തിൽ അരലക്ഷത്തിലേറെ വോട്ടിനാണ് എഎപി സ്ഥാനാർഥി സുശീൽ കുമാർ റിങ്കു വിജയിച്ചത്. കോൺഗ്രസ് എംപി ആയിരുന്ന ശന്തോക് സിങ് ചൗധരിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ശന്തോക് സിങ് ചൗധരിയുടെ ഭാര്യ കരംജിത് കൗറിനെയാണ് മണ്ഡലത്തിൽ കോൺഗ്രസ് സീറ്റ് നിലനിർത്താനായി ഇറക്കിയതെങ്കിലും പരാജയമായിരുന്നു ഫലം.

Read Also: വ്യക്തിപ്രഭാവവും സ്ഥിരം പ്രചാരണതന്ത്രങ്ങളും എല്ലായിടത്തും വിറ്റുപോകുമോ? കര്‍ണാടക ബിജെപിയെ പഠിപ്പിക്കുന്ന ചില പാഠങ്ങള്‍

ഉത്തർപ്രദേശിൽ സ്വാർ നിയമസഭ മണ്ഡലത്തിൽ അപ്നാ ദൾ വിജയിച്ചു. എസ്.പി സ്ഥാനാർഥി അനുരാധ ചൗഹാനെ എണ്ണായിരത്തിലേറെ വോട്ടുകൾക്കാണ് അപ്നാ ദളിൻറെ ഷെഫീഖ് അൻസാരി തോൽപ്പിച്ചത്. ഛാന്നബെ മണ്ഡലത്തിൽ അപ്നാ ദളിന്റെ റാങ്കി കോൾ വിജയിച്ചു. ഒഡീഷയിൽ ജാർസുഗുഡ മണ്ഡലത്തിൽ ബിജെഡി സ്ഥാനാർഥി ഡിപാലി ദാസ് അൻപതിനായിരത്തോളം വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥി തങ്കഥാർ തൃപതിയെ പരാജയപ്പെടുത്തി. മേഘാലയ സോഹിഹോങ് മണ്ഡലത്തിൽ യുഡിപി സ്ഥാനാർഥി സിൻഷർ കുപർ റോയ് തബാ വിജയിച്ചു.

Story Highlights: BJP sweeps Uttar Pradesh municipal corporation elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here