പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ഹോസ്റ്റൽ വാർഡനായ മധ്യവയസ്കൻ അറസ്റ്റിൽ

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ. കല്ലാർകുട്ടി സ്വദേശി കവലച്ചാത്തൻപാറയിൽ രാജൻ ആണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Hostel warden arrested for sexually abusing minor boy
കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഹോസ്റ്റൽ വാർഡനാണ് രാജൻ. ഇയാൾ ജോലിചെയ്യുന്ന ഹോസ്റ്റലിന്റെ സമീപപ്രദേശം വൃത്തിയാക്കുന്നതിന് വേണ്ടി 14 വയസ്സുകാരനെ വിളിച്ചുവരുത്തി. ഒപ്പം മറ്റ് ആളുകളും ഉണ്ടായിരുന്നു. 14 വയസ്സുകാരനൊപ്പം വന്ന ആളുകളെ പറഞ്ഞുവിട്ട ശേഷം പ്രതി കുട്ടിയെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. അവിടെവച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
Read Also: പാലക്കാട് സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ
സംഭവം പുറത്തു പറയാതിരിക്കാൻ രാജൻ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസം പള്ളികളിൽ സംഘടിപ്പിച്ച ബൈബിൾ ക്ലാസിൽ ഇത്തരം അക്രമങ്ങൾ ഉണ്ടായാൽ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞു. ഇതോടെയാണ് കുട്ടി അമ്മയോട് വിവരം പറഞ്ഞത്. തുടർന്ന് അമ്മ അടിമാലി പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയേ റിമാൻഡ് ചെയ്തു.
Story Highlights: Hostel warden arrested for sexually abusing minor boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here