Advertisement

‘കോൺഗ്രസ്സ് ജയം കൂടുതൽ ആഘോഷിക്കുന്നത് സൈബർ കമ്മികളും ജിഹാദികളും’; ഭരണ വീഴ്ചകൾ പരിശോധിക്കപ്പെടുമെന്ന് കെ. സുരേന്ദ്രൻ

May 13, 2023
Google News 3 minutes Read
Images of Karnataka Election celebration and K Surendran

കർണാടകത്തിലെ കോൺഗ്രസ്സിന്റെ ജയം കൂടുതൽ ആഘോഷിക്കുന്നത് സൈബർ കമ്മികളെയും ജിഹാദികളുമാണെന്ന് ബിജെപിയുടെ കേരള അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈയൊരു തോൽ‌വിയിൽ പോലും കർണാടകയിൽ ബിജെപിയുടെ ജനപിന്തുണ അര ശതമാനം പോലും കുറഞ്ഞിട്ടില്ല. കർണാടകയിൽ ഉണ്ടായ തോൽ‌വിയിൽ ഭരണ വീഴ്ചകൾ പരിശോധിക്കപ്പെടുമെന്നു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഭരണത്തിലെ വീഴ്ചകളും നിലപാടുകളിൽ വെള്ളം ചേർക്കുന്നതും സ്വാർത്ഥചിന്തയും പരിശോധിക്കപ്പെടുകതന്നെ ചെയ്യും. ഇതിന് മുൻപ് തോൽവി ഉണ്ടായിട്ടുണ്ടെന്നും തോറ്റ ഇടങ്ങളിൽ പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്നും സുരേന്ദ്രൻ അഭിപ്രായം രേഖപ്പെടുത്തി. മോദിയുടെ ജനപ്രീതിയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നവർക്ക് 2024 മെയ് വരെ ലാൽസലാം ഏന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. K. Surendran facebook Post on BJP Karnataka Election defeat

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കർണ്ണാടകയിൽ കോൺഗ്രസ്സ് ജയിച്ചതിന് സൈബർ കമ്മികളും ജിഹാദികളുമാണ് കൂടുതൽ ആഘോഷിക്കുന്നത്. അതങ്ങനെതന്നെ ഇരിക്കട്ടെ കേരളത്തിൽ. 2018 ലെ ജനപിന്തുണയുടെ അര ശതമാനം പോലും ബി. ജെ. പി ക്ക് കുറഞ്ഞിട്ടില്ല ഈ തോൽവിയിലും കർണ്ണാടകത്തിൽ. അപ്പോഴും തോൽവിയെ തോൽവിയായിത്തന്നെ കാണുന്നവരാണ് ഞങ്ങൾ. ഭരണത്തിലെ വീഴ്ചകളും നിലപാടുകളിൽ വെള്ളം ചേർക്കുന്നതും സ്വാർത്ഥചിന്തയും പരിശോധിക്കപ്പെടുകതന്നെ ചെയ്യും. പോരായ്മകളുണ്ടായാൽ തിരുത്താൻ ദുരഭിമാനമൊരിക്കലുമുണ്ടാവില്ല. . തോൽവി ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. തോറ്റിടത്തൊക്കെ പൂർവ്വാധികം കരുത്തോടെ തിരിച്ചുവന്നിട്ടുമുണ്ട്. മോദിയുടെ ജനപ്രീതിയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നവർക്ക് 2024 മെയ് വരെ ലാൽസലാം.

Read Also: ഇതള്‍ കൊഴിയുന്ന താമര; കര്‍ണാടകയിലെ ബിജെപി പരാജയത്തോടെ മാറിയ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെക്കുറിച്ച് വിശദമായി അറിയാം…

Story Highlights: K. Surendran facebook Post on BJP Karnataka Election defeat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here