Advertisement

കഷ്ടിച്ച് കടന്നവർ ആറെണ്ണം; വമ്പൻ ഭൂരിപക്ഷം ഡി കെയ്ക്ക്

May 14, 2023
Google News 2 minutes Read

കർണാടകയിൽ ആറു പേർ നിയമസഭയിൽ കടന്നത് നിസാര വോട്ടുകൾക്ക്. നാടകീയതകൾക്കൊടുവിൽ ഇന്നു പുലർച്ചെ ജയനഗറിലെ ബി ജെ പി സ്ഥാനാർത്ഥിയുടെ ജയം 16 വോട്ടുകൾക്കായിരുന്നു.

കയറിയും ഇറങ്ങിയും ലീഡ് നില മാറി മറിഞ്ഞപ്പോൾ ആറ് സ്ഥാനാർത്ഥികൾ ജയിച്ചു കയറിയത് ആയിരം വോട്ടിനു താഴെ ഭൂരിപക്ഷത്തിൽ . ബെംഗളൂരുവിലെ ജയനഗറിൽ തോറ്റ സ്ഥാനാർത്ഥി ജയിക്കുകയും ജയിച്ച സ്ഥാനാർത്ഥി തോൽക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ 16 റൗണ്ട് വോട്ടും എണ്ണിക്കഴിഞ്ഞപ്പോൾ സിറ്റിംഗ് എംഎൽഎ കോൺഗ്രസിലെ സൗമ്യ റെഡ്ഡി 294 വോട്ടുകൾക്ക് വിജയിച്ചെന്നായിരുന്നു പ്രചരിച്ചത്. ഇതോടെ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനവും തുടങ്ങി.

BJP സ്ഥാനാർത്ഥി CK രാമമൂർത്തി റീ കൗണ്ടിംഗ് ആവശ്യപ്പെട്ടു. നേരത്തെ വിവിധ കാരണങ്ങൾ പറഞ്ഞ് മാറ്റി വെച്ച തപാൽ വോട്ടുകൾ എണ്ണിയതോടെ ഫലം മറിച്ചായി. പുലർച്ചെ 1 ന് റിസൽട്ടെത്തി .16 വോട്ടിന് രാമമൂർത്തി ജയിച്ചു. സൗമ്യ റെഡ്ഡി കരഞ്ഞുകൊണ്ട് കൗണ്ടിംഗ് സ്റ്റേഷൻ വിട്ടു. സൗമ്യയുടെ പിതാവ് രാമലിംഗ റെഡ്ഡി ബി ടി എം ലേ ഔട്ട് എം എൽ എയാണ്. മുൻ മുഖ്യമന്ത്രി ഗുണ്ടുറാവുവിൻ്റെ മകനും കോൺഗ്രസ് നേതാവുമായ ദിനേശ് ഗുണ്ടു റാവു ഗാന്ധി നഗറിൽ ബിജെപി സ്ഥാനാർത്ഥി സപ്തഗിരി ഗൗഡയെ തോൽപ്പിച്ചത് വെറും 105 വോട്ടിനാണ് . ശൃംഗേരിയിൽ കോൺഗ്രസിലെ TD രാജഗൗഡ 201 വോട്ടിനും മാലൂരിൽ കോൺഗ്രസിലെ കെ വൈ നഞ്ചഗൗഡ 248 വോട്ടിനുമാണ് സഭയിലെത്തിയത്.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

ഭൂരിപക്ഷത്തിൽ മുന്നിൽ ഡി കെ ശിവകുമാറാണ്. കനക്പുരയിൽ ശിവകുമാർ ജനതാദൾ സ്ഥാനാർത്ഥി ബി നാഗരാജുവിനെ തോൽപ്പിച്ചത് 122 392 വോട്ടുകൾക്കാണ്. ഇവിടെ ബി ജെ പി സ്ഥാനാർത്ഥി മന്ത്രി ആർ അശോക മൂന്നാം സ്ഥാനത്തായി.

Story Highlights: DK Shivakumar – Congress Real Match Winner In Karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here