Advertisement

‘നമ്മുടെ ശബ്ദമാകൂ, ഞങ്ങളുടെ അന്തസ്സ് സംരക്ഷിക്കൂ’; ബിജെപിയുടെ വനിതാ നേതാക്കൾക്ക് ഗുസ്തി താരങ്ങളുടെ കത്ത്

May 14, 2023
Google News 2 minutes Read
Be our voice_ Female wrestlers write to Smriti Irani, Nirmala Sitharaman

റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ പ്രതിഷേധിക്കുന്ന വനിതാ ഗുസ്തി താരങ്ങൾ, നീതി തേടി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിർമല സീതാരാമൻ എന്നിവർ ഉൾപ്പെടെ ബിജെപിയുടെ 41 വനിതാ നേതാക്കൾക്ക് കത്തയച്ചു. Female wrestlers write to Smriti Irani, Nirmala Sitharaman

“ഇന്ത്യയിലെ വനിതാ ഗുസ്തി താരങ്ങളായ ഞങ്ങൾ, ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റിന്റെ ലൈംഗികാതിക്രമത്തിന് ഇരയായി. ഫെഡറേഷന്റെ ദീർഘനാളത്തെ പ്രസിഡൻറായ കാലയളവിൽ, ഞങ്ങൾ നിരവധി തവണ ലൈംഗികാതിക്രമത്തിന് വിധേയരായിട്ടുണ്ട്. ശബ്ദം ഉയർത്താൻ ശ്രമിക്കുന്ന താരങ്ങളുടെ ഭാവി നശിപ്പിക്കുന്നു, ഈ സാഹചര്യത്തിൽ വനിതാ ഗുസ്തിക്കാരുടെ മാനത്തിന് വേണ്ടി പോരാടുകയല്ലാതെ ഞങ്ങൾക്ക് ഒരു മാർഗവുമില്ല ”കത്തിൽ പറയുന്നു.

“ജീവിതവും സ്‌പോർട്‌സും മാറ്റിവച്ച് അന്തസ്സിനായി പോരാടാൻ ഞങ്ങൾ തീരുമാനിച്ചു. ജന്തർമന്തറിൽ കഴിഞ്ഞ 20 ദിവസമായി ഞങ്ങൾ നീതിക്കുവേണ്ടി പോരാടുകയാണ്. ഭരണകക്ഷിയുടെ വനിതാ പാർലമെന്റ് അംഗങ്ങൾ എന്ന നിലയിൽ, ഞങ്ങൾക്ക് നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷയുണ്ട്. ഞങ്ങളെ സഹായിക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ദയവായി ഞങ്ങളുടെ ശബ്ദമാകൂ, ഞങ്ങളുടെ അന്തസ്സ് സംരക്ഷിക്കൂ. ഞങ്ങളെ നയിക്കാൻ ജന്തർമന്തറിലെത്താൻ നിങ്ങൾക്ക് കുറച്ച് സമയം നീക്കിവക്കാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു” താരങ്ങൾ തുടർന്നു.

Story Highlights: Female wrestlers write to Smriti Irani, Nirmala Sitharaman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here