അടിപതറിയ കര്‍ണാടക തെരഞ്ഞെടുപ്പ്; തോല്‍വി വിലയിരുത്താന്‍ യോഗം ചേര്‍ന്ന് ബിജെപി

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ യോഗം ചേര്‍ന്ന് ബിജെപി. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ബസവരാജ് ബൊമ്മെ, നളിന്‍കുമാര്‍ കട്ടീല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിയുണ്ടാകുമെന്നാണ് വിവരം.(Karnataka Elections BJP held a meeting to analyse failure)
സംസ്ഥാനത്തുണ്ടായ പരാജയത്തിന്റെ പ്രാഥമിക വിലയിരുത്തലാണ് നടന്നത്. ബസവരാജ് ബൊമ്മെ, നളിന്‍കുമാര്‍ കട്ടീല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തിനൊപ്പം സംഘടനാ പ്രശ്‌നങ്ങളും ബിജെപിയുടെ തോല്‍വിക്ക് വഴിതെളിച്ചുവെന്നാണ് കണ്ടെത്തല്‍.
Read Also: ജെഡിഎസിന്റെ പൊന്നാപുരം കോട്ടയിലേക്കും കോണ്‍ഗ്രസ് ഇടിച്ചുകയറി; കോണ്‍ഗ്രസ് തേരോട്ടം ബിജെപിയെ തുരുത്തുകളില്‍ ഒതുക്കി
മുഖ്യമന്ത്രി, സംസ്ഥാന അദ്ധ്യക്ഷന്‍, ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ് എന്നിവര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വികാരം ശക്തമാണ്. ദേശീയ നേതാക്കള്‍ കൂടിയെത്തിയ ശേഷം തോല്‍വി സംബന്ധിച്ച് ഇഴകീറിയുള്ള പരിശോധന നടക്കും.
Read Also: കർണാടകയിലെ വിജയം കേരളത്തിനും ആവേശം; മുന്നിൽ നിന്ന് നയിച്ചവരിൽ കേരളത്തിലെ നേതാക്കളും..
അതേസമയം തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീലിന് പുറത്തേക്കുള്ള വഴിതെളിയുന്നുണ്ട്. സംസ്ഥാനത്ത് ബിജെപിക്ക് അടിത്തറ പാകിയ ലിംഗായത്ത് നേതാക്കളെ വെട്ടിയൊതുക്കിയെന്ന പഴി ദേശീയ സംഘടന സെക്രട്ടറി ബി.എല്‍.സന്തോഷും നേരിടുന്നു. സന്തോഷിനെതിരെ യെദ്യൂരപ്പ വിഭാഗം കരുനീക്കം തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി കസേരയില്‍ പരാജയമായ ബസവരാജ് ബൊമ്മയെ പ്രതിപക്ഷ നേതാവാക്കുന്നതിലും കേന്ദ്ര നേതൃത്വമാകും തീരുമാനമെടുക്കുക.
Story Highlights: Karnataka Elections BJP held a meeting to analyse failure
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here