Advertisement

കർണ്ണാടകയിൽ ചരടുവലികൾ ശക്തം: അതൃപ്തി പരസ്യമാക്കി ഡി.കെ. ശിവകുമാർ; ഉപമുഖ്യമന്ത്രിയാകാൻ എം.ബി. പാട്ടീലും ജി. പരമേശ്വരയും

May 15, 2023
Google News 2 minutes Read
Image of DK Shivakumar

കർണ്ണാടകയിൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി കസേരകൾക്കായി ചരടുവലികൾ ശക്തമാക്കി നേതാക്കൾ. അവഗണനയിൽ അതൃപ്തി പരസ്യമാക്കി ഡി.കെ.ശിവകുമാർ രംഗത്തെത്തി. താൻ ഒറ്റയാനാണെന്ന് പറഞ്ഞ ഡി കെ തോൽക്കപ്പെടുമ്പോൾ കരുത്തനാവുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ഓ‌ർമ്മിപ്പിച്ചു. അതേസമയം ഉപമുഖ്യമന്ത്രിയാകാൻ എം.ബി.പാട്ടീലും നീക്കങ്ങൾ ശക്തമാക്കി. Race for Karnataka’s CM Post

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഇതാദ്യമായി അതൃപ്തി പരസ്യമാക്കി പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ രംഗത്തെത്തി. കോൺഗ്രസിനെ അധികാരത്തിലെത്തിക്കുക മാത്രമായിരുന്നു തൻറെ ലക്ഷ്യം. പാർട്ടിയിൽ കൊഴിഞ്ഞ് പോക്കുണ്ടായപ്പോഴും സധൈര്യം താൻ പാർട്ടിക്കൊപ്പം നിന്നയാളാണെന്നും തുറന്നടിച്ചു.

Read Also: മാനനഷ്ടക്കേസിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ്

അതേസമയം ഉപമുഖ്യമന്ത്രിയാകാൻ ലിംഗായത്ത് നേതാവ് എം.ബി.പാട്ടീലും നീക്കങ്ങൾ ശക്തമാക്കി. പാട്ടീലിനായി ലിംഗായത്ത് മഠം സമ്മർദ്ദം ചൊലുത്തുന്നുണ്ട്. ദളിത് വിഭാഗത്തിൽ നിന്നുള്ള ഉപമുഖ്യമന്ത്രിയാകാൻ ജി.പരമേശ്വരയും കളത്തിലുണ്ട്. ഇതിനിടെ വൊക്കലിഗ മഠം ഇതിനോടകം പലതവണ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചെത്തിയതും കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

Story Highlights: Race for Karnataka’s CM Post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here