പത്ത് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന് രാഹുൽ ഗാന്ധി; 5000 വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും

കര്‍ണാടകയിലെ കോണ്‍ഗ്രസ് വന്‍വിജയം നേടിയ പശ്ചാത്തലത്തിൽ പത്ത് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന് രാഹുൽ ഗാന്ധി. മെയ് 31 മുതല്‍ 10 ദിവസമാണ് അമേരിക്കയിലെ വിവിധ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുകയെന്നാണ് വിവരം. (Rahul gandhi to visit usa on may 31)
ജൂണ്‍ നാലിന് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ നടക്കുന്ന റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. 5000 വിദേശ ഇന്ത്യക്കാര്‍ ഈ റാലിയില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
പത്ത് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിനെത്തുന്ന രാഹുല്‍ ഗാന്ധി വാഷിംഗ്ടണിലും കാലിഫോര്‍ണിയയിലും നടക്കുന്ന ചര്‍ച്ച സമ്മേളനങ്ങളില്‍ പങ്കെടുക്കും. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ചടങ്ങില്‍ പ്രസംഗിക്കും. അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും രാഹുല്‍ കാണും.
അതേ സമയം ജൂണ്‍ 22 മുതലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടനം. അമേരിക്കയിലെത്തുന്ന പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും.
Story Highlights: Rahul gandhi to visit usa on may 31
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here