കർണാടകയിൽ വീതം വെച്ച് മുഖ്യമന്ത്രി സ്ഥാനം; ആദ്യ രണ്ടര വർഷം സിദ്ധരാമയ്യ, ശേഷം ഡി.കെ.എസ്
കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ആദ്യ രണ്ടര വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കും. അതിന് ശേഷമുള്ള രണ്ടര വർഷമാവും ഡി.കെ ശിവകുമാർ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ദേശീയ നേതൃത്വം ഇടപെട്ടാണ് ഡികെ ശിവകുമാറുമായി ധാരണയിലെത്തിയത്. ( Karnataka; 2 years term for Siddaramaiah, 3 years for DK Shivakumar ).
നാടകീയ നീക്കങ്ങള്‍ക്കും നീണ്ട ആലോചനങ്ങള്‍ക്കും ശേഷമാണ് തർക്കത്തിൽ തീരുമാനമാകുന്നത്. കര്‍ണാടകത്തില്‍ മുഖ്യമന്ത്രിപദം പങ്കുവെക്കുന്ന വിഷയത്തില്‍ സോണിയാഗാന്ധിയുടെ നിര്‍ണ്ണായക ഇടപെടല്‍ ഉണ്ടായിരുന്നു. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണ് സിദ്ധരാമയ്യക്ക് ആദ്യ രണ്ടുവര്‍ഷ ഊഴം നല്‍കാനുള്ള തീരുമാനം ദേശീയ നേതൃത്വം കൈക്കൊണ്ടത്. രാഹുല്‍ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ഖാര്‍ഗെ ചര്‍ച്ച നടത്തിയിരുന്നു.
സോണിയാഗാന്ധിയുടെ ഉറപ്പോടെയാണ് ഡി.കെ. ശിവകുമാര്‍ നിലപാട് മയപ്പെടുത്തി സമവായത്തിന് വഴങ്ങിയത്. കോണ്‍ഗ്രസ് വിജയത്തില്‍ മുഖ്യപങ്കുവഹിച്ച പി.സി.സി അധ്യക്ഷന്‍ കൂടിയാണ് ഡി.കെ.ശിവകുമാര്‍. മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാന നിമിഷം വരെയും ഡി.കെ സമ്മര്‍ദം ചെലുത്തിയിരുന്നു. മുഖ്യമന്ത്രി പദം വീതം വയ്ക്കുകയാണെങ്കില്‍ ആദ്യ ടേം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയില്‍ ഡി കെ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
പാര്‍ട്ടിയെ ചതിക്കാനോ പിന്നില്‍ നിന്ന് കുത്താനോ ഇല്ലെന്നാണ് എഎന്‍എയോട് ഡി കെ ശിവകുമാര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി തനിക്ക് മാതാവിനെപ്പോലെയാണ്. മകന് ആവശ്യമുള്ളത് മാതാവ് തരുമെന്നും ഡി കെ പറയുന്നു. ഒരു തരത്തിലും വിഭാഗീയത ഉണ്ടാക്കാനില്ലന്നും ഡി കെ ശിവകുമാര്‍ പറയുന്നു.
Story Highlights: Karnataka; 2 years term for Siddaramaiah, 3 years for DK Shivakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here