സുരക്ഷാ ഓഡിറ്റുകൾ ഉടൻ പൂർത്തിയാക്കണം; മെഡിക്കൽ കോളജുകൾക്ക് മെഡിക്കർ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം

സുരക്ഷ ഓഡിറ്റ് പൂർത്തിയാക്കാൻ എല്ലാ സർക്കാർ സ്വകാര്യ മെഡിക്കൽ കോളജുകൾക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദേശം. മെഡിക്കൽ കോളജ് സൂപ്രണ്ടുമാർക്കാണ് നിർദേശം നല്‍കിയിരിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നിർദേശം.
രോഗികളുള്ള എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും സിസിടിവി ക്യാമറ, പൊലീസ് ഔട്ട് പോസ്റ്റ് അലാറം സിസ്റ്റം എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. കൂട്ടിരിപ്പ് വരുന്നവർക്ക് നിയന്ത്രണം വേണമെന്നും നിർദേശമുണ്ട്. വാർഡുകളിൽ രോഗിക്ക് ഒപ്പം ഒരാൾ, അത്യാഹിത വിഭാഗത്തിൽ രണ്ട് പേർക്കും മാത്രമാണ് കൂട്ടിരിപ്പിന് അനുമതി ഉള്ളത്.
Story Highlights: Director of Medicare Education Give Instruction to Medical Colleges
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here